കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാർ  ഹർജി തള്ളിയതിനെതിരെയാണ്  ഹർജി. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹൻലാലിൻറെ ഹർജിയിലെ ആവശ്യം.

പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും   ഹർജിയിലുണ്ട്.  2012 ൽആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല്  ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here