നിരവധി മികച്ച വിജയചിത്രങ്ങള്‍ ഒരുക്കിപ്പോരുന്ന ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മേ ഹൂം മൂസയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പാപ്പന്റെ വിജയത്തിന് ശേഷം സുരേഷ് ഗോപിയുടെ അടുത്ത ചിത്രമാണിത്. ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മുസ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയില്‍ നിന്നും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും മുസയെന്ന് സംവിധായകനായ ജിബു ജേക്കബ് പറഞ്ഞു.

 

രാജ്യത്തെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന നായകന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൂസയുടെ ഔദ്യോഗിക ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു. വലിയ മുതല്‍ മുടക്കില്‍ വ്യത്യസ്ഥ ലൊക്കേഷനുകളില്‍ മലയാളത്തിലേയും അന്യഭാഷകളിലേയും അഭിനേതാക്കളെയും വെച്ച് നൂറു ദിവസങ്ങളോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു. പുനം ബജ്വാ, അശ്വിനി റെഡ്ഢി, സൈജു ക്കുറുപ്പ് ,ഹരിഷ്‌കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, മിഥുന്‍ രമേശ്, ശരണ്‍, സ്‌റിന്ദാ, ശശാങ്കന്‍ മയ്യനാട്, എന്നിവരൊക്കെ ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്യുന്നു. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രൂപേഷ് റെയ്‌നിന്റെ രചനയില്‍ റഫീഖ് അഹമ്മദ്, ഹരി നാരായണന്‍, സജാദ് എന്നിവരുടെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരന്‍ ഈണം പകര്‍ന്നിരിക്കുന്നു. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണവും, സജിത് ശിവഗംഗ കലാസംവിധാനവും നിര്‍വഹിക്കുന്നു. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. പി ആര്‍ ഒ വാഴൂര്‍ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here