ബോളിവുഡ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം വേദ. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തുടര്‍ച്ചയായുളള പരാജയങ്ങളില്‍ നിന്ന് ബോളിവുഡിനെ രക്ഷിക്കാന്‍ വിക്രം വേദയ്ക്കാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആക്ഷന്‍ സീക്വന്‍സുകളും ഗംഭീരമായ പശ്ചാത്തല സംഗീതവുമെല്ലാം പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് പോസ്റ്ററിലുളളത്.

ചിത്രത്തിന്റെ ട്രെയിലര്‍ റിലീസുമായി ബന്ധപ്പെട്ട വിവരവും പോസ്റ്ററിലുണ്ട്. സെപ്റ്റംബര്‍ 8ന് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യും. ചിത്രം സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തും. പോലീസ് ഇന്‍സ്‌പെക്ടര്‍ വിക്രമിന്റെയും ഗുണ്ടാസംഘം നേതാവായ വേദയുടെയും കഥയാണ് ചിത്രം പറയുന്നത്. പുഷ്‌കര്‍ – ഗായത്രിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here