ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്സി’ന്റെ ടീസര്‍ പുറത്തുവിട്ടു. നെറ്റ്ഫ്‌ലിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ദുല്‍ഖര്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് സീരിസീല്‍ എത്തുക. നെറ്റ്ഫ്‌ലിക്‌സിലൂടെ സീരീസ് ഉടന്‍ സ്ട്രീമിങ്ങ് ആരംഭിക്കും. രാജ് കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സുമന്‍ കുമാര്‍ എന്നിവരും സീരീസില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

90കളിലെ കാലഘട്ടമാണ് കഥയുടെ പശ്ചാത്തലം. ഫാമിലിമാന്‍ എന്ന ഇന്ത്യയിലെ ഹിറ്റ് വെബ് സീരീസ് ഒരുക്കിയ രാജ് ആന്‍ഡ് ഡികെയുടെ പുതിയ പ്രൊജക്റ്റാണ് ഈ സീരീസ്.

നിലവില്‍ ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ഛുപ്’ ആണ് ദുല്‍ഖറിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ബാല്‍ക്കിയും രാജ സെന്നും റിഷി വിര്‍മാനിയും ചേര്‍ന്നാണ് സിനിമ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് വിശാല്‍ സിന്‍ഹ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here