നടനെ നിര്‍മ്മാതാക്കള്‍ വിലക്കിയത് തെറ്റാണ്. തൊഴില്‍ വിലക്കാന്‍ ആര്‍ക്കും അധികാരമില്ല. വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണെന്നും മമ്മൂട്ടി പറഞ്ഞു.

കൊച്ചി: ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന്‍’ ശ്രീനാഥ് ഭാസിയെ വിലക്കിയ നിര്‍മ്മാതാക്കളുടെ നടപടിയില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. നടനെ നിര്‍മ്മാതാക്കള്‍ വിലക്കിയത് തെറ്റാണ്. തൊഴില്‍ വിലക്കാന്‍ ആര്‍ക്കും അധികാരമില്ല. വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെഗാതാരം നിലപാട് വ്യക്തമാക്കിയത്.

‘റോഷാക്ക്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. വിലക്കിനെ കുറിച്ചുള്ള ചോദ്യത്തിന് ‘വിലക്ക് മാറ്റിയില്ലേ?’ എന്നായി താരത്തിന്റെ മറുചോദ്യം. ഇല്ലെന്ന മറുപടി വന്നപ്പോള്‍ തൊഴില്‍ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താന്‍ അറിഞ്ഞിരുന്നതെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആറു മാസത്തേക്ക് വിലക്കിയത്. സംഭവത്തില്‍ അവതാരക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പോലീസിലും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഭാസിയെ പോലീസ് അറസ്റ്റുചെയ്ത് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പിന്നീട് അവതാരക പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here