ഒടിടിപ്ലേ പ്രിമീയത്തില്‍ ലഭിക്കുന്ന 16-ാമത്തെ ഒടിടി പ്ലാറ്റ്‌ഫോം

തിരുവനന്തപുരം: എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍, റെക്കമന്റേഷന്‍, ഡിസ്‌കവറി പ്ലാറ്റ്‌ഫോമായ ഒടിടിപ്ലേ പ്രീമിയത്തിലെ 16-ാമത് ഒടിടി പങ്കാളിയായി മലയാളത്തിലാദ്യമായി സിനിമകള്‍, സീരിയലുകള്‍, വെബ് സീരിസ്, വാര്‍ത്തകള്‍ എന്നിവ നല്‍കുന്ന മനോരമമാക്‌സ് ലഭ്യമായിത്തുടങ്ങി. ഇതോടെ മലയാളി പ്രേക്ഷകര്‍ക്ക് മലയാള സിനിമകള്‍, മാക്‌സ് എക്‌സ്‌ക്ലൂസീവ്‌സ്, മഴവില്‍ മനോര പരിപാടികളുടെ ആദ്യലഭ്യത എന്നിവ വിഡിയോ-ഓണ്‍-ഡിമാന്‍ഡ്, ഓവര്‍-ദി-ടോപ് സ്ട്രീമിംഗ് ഓപ്ഷനുകളിലൂടെ ഒടിടിപ്ലേ പ്രീമിയത്തിലൂടെ ലഭ്യമാകും.

രാജ്യമൊട്ടാകെയുള്ള സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് മനോരമമാക്‌സുമായുള്ള സഹകരണമെന്ന് ഒടിടിപ്ലേ സഹസ്ഥാപകനും സിഇഒയുമായ അവിനാഷ് മുദലിയാര്‍ പറഞ്ഞു. ഇതോടെ മലയാളി പ്രേക്ഷകര്‍ക്ക് വൈവിധ്യമാര്‍ന്ന വലിയൊരു ഉള്ളടക്കം നല്‍കാന്‍ കഴിയും.

400ലേറെ സിനിമകളും 20,000 മണിക്കൂറിലേറെ വരുന്ന വിനോദപരിപാടികളുമായി മലയാളത്തിലെ ഒന്നാം നമ്പര്‍ ഒടിടിയായ മനോരമമാക്‌സിന് ഒടിടിപ്ലേയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എംഎം ടിവി സിഇഒ പി ആര്‍ സതീഷ് പറഞ്ഞു.

നിലവില്‍ സീ5, സണ്‍നെക്സ്റ്റ്, ലയണ്‍സ്‌ഗേറ്റ്‌പ്ലേ, ഷോര്‍ട്‌സ്ടിവി നാല് ഒടിടി ആപ്പുള്ള ഒടിടിപ്ലേയുടെ സിംപ്‌ളി സൗത്ത് എന്ന പാക്കേജില്‍ മനോരമമാക്‌സും കൂട്ടിച്ചേര്‍ത്തുള്ള വാര്‍ഷിക ഓഫര്‍ 1199 രൂപ. മനോരമമാക്‌സ് ഉള്‍പ്പെടെയുള്ള പവര്‍ പ്ലേ പാക്കേജിന് 2499 രൂപയും.

എഐ അധിഷ്ഠിതമാണെന്നതിനാല്‍ പ്രേക്ഷകരുടെ താല്‍പ്പര്യങ്ങളറിഞ്ഞ് ശുപാര്‍ശകള്‍ ചെയ്യാന്‍ കഴിവുള്ളതാണ് ഒടിടിപ്ലേ.

LEAVE A REPLY

Please enter your comment!
Please enter your name here