റിലീസ് ചെയ്ത് രണ്ടാം ദിനം നൂറ് കോടി കളക്ഷൻ നേടി മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ 2. പി എസ് 2- വിന്റെ ആഗോള കളക്ഷൻ നൂറുകോടിയായെന്ന് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചു. ഹൃദയങ്ങളും ബോക്‌സോഫീസും കീഴടക്കുന്നുവെന്ന കുറിപ്പോടെയാണ് നിർമാണ കമ്പനി പി എസ് 2വിന്റെ കളക്ഷൻ വിവരം പുറത്തുവിട്ടത്.

115 കോടിയോളം രൂപയാണ് പി എസ് 2വിന്റെ രണ്ട് ദിവസത്തെ കളക്ഷനെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 28.50 കോടി രൂപയാണ് ഡൊമസ്റ്റിക് കളക്ഷൻ. ഓവർസീസ് കളക്ഷൻ 51 കോടി രൂപയും. റിലീസ് ദിനത്തിൽ 38 കോടിയാണ് പി എസ്2 നേടിയത്. പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗവും റിലീസ് ചെയ്ത് രണ്ടാം ദിവസം നൂറ് കോടി ക്ളബിൽ ഇടം നേടിയിരുന്നു.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, ശോഭിത ദുലിപാല റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എ ആർ റഹ്മാന്റെ സംഗീതവും, രവി വർമ്മന്റെ ഛായാഗ്രഹണവും, തോട്ടാധരണിയുടെ കലാ സംവിധാനവും ‘പൊന്നിയിൻ സെൽവ ‘നിലെ ആകർഷക ഘടകങ്ങളാണ്. ലൈക പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ‘പൊന്നിയിൻ സെൽവൻ-2 തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here