ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ രാംചരണ്‍ ഉപാസന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. 11 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുളള ആദ്യത്തെ കണ്‍മണിയാണ്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

2012 ലാണ് ഉപാസനയുമായി രാം ചരണിന്റെ വിവാഹം നടക്കുന്നത്. സിനിമാ നടന്റെ ഭാര്യ എന്നതിലുപരി അറിയപ്പെടുന്ന ഒരു ബിസിനസ്സ് സംരഭകയുമാണ് ഉപാസന.

ഹനുമാന്‍ ജിയുടെ അനുഗ്രഹത്തോടെ ഉപാസനയും രാം ചരണും അവരുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്ന കാര്യം പങ്കിടുന്നത് ചിരഞ്ജീവി ആയിരുന്നു.

രാം ചരണ്‍ ഇപ്പോള്‍ ദില്‍ രാജു നിര്‍മ്മിക്കുന്ന ശങ്കറിന്റെ ‘ആര്‍സി 15’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്, അതില്‍ കിയാര അദ്വാനി, ജയറാം, അഞ്ജലി, എസ്.ജെ. സൂര്യയാണ് അദ്ദേഹത്തിന്റെ സഹതാരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here