പത്ത് സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സ് അവസാനിപ്പിക്കുമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. പത്ത് സിനിമ ചെയ്തിട്ട് എല്‍സിയു ക്വിറ്റ് ചെയ്യുമെന്ന് ലോകേഷ് അറിയിച്ചു. കൈദിയും വിക്രവും ഒരുമിപ്പിച്ച് ഒരു ക്രോസ് ഓവര്‍ കൊണ്ടുവന്നപ്പോള്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചതെന്നും അതിന് ഒട്ടും കുറവ് വരുത്താതെ ആ യൂണിവേഴ്‌സ് വളര്‍ത്തണമെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

‘ലിയോ’ പൂര്‍ണമായും എന്റെ സ്‌റ്റൈലില്‍ ചിത്രീകരിച്ചിരിക്കുന്ന ‘വിജയ്’ സിനിമയാണ്.”-ലോകേഷ് കനകരാജ് പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകേഷിന്റെ വാക്കുകൾ ഇങ്ങനെ ‘ ഒരുപാട് സിനിമ ചെയ്യണമെന്നോ ഒരുപാട് നാൾ നിൽക്കണമെന്നോ ഉള്ള പ്ലാൻ ഇല്ലായിരുന്നു. ഒന്ന് ശ്രമിച്ചുനോക്കാം എന്ന് വിചാരിച്ചാണ് സിനിമയിലേക്ക് വരുന്നത്. ഒരു കണക്ഷനുണ്ടെന്ന് തോന്നിയപ്പോൾ തൊഴിലായി എടുത്തതാണ്.

ഇങ്ങനെയൊരു യൂണിവേഴ്‌സ് ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഇതുവരെ ഒപ്പം നിന്ന താരങ്ങളോടും നിർമ്മാതാക്കളോടും നന്ദിയുണ്ട്. ഓരോ താരങ്ങൾക്കുമൊപ്പമുള്ള ഫാൻബേസ് വലുതാണ്. അതുകൊണ്ട് എല്ലാവരേയും ഒരുമിപ്പിക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കൈദിയും വിക്രവും ഒരുമിപ്പിച്ച് ഒരു ക്രോസ് ഓവർ കൊണ്ടുവന്നപ്പോൾ വലിയ വരവേൽപ്പ് ലഭിച്ചിരുന്നു.

ഇനി ധൃതിപിടിക്കാതെ നേരത്തെ ലഭിച്ച വരവേൽപ്പിന് ഒട്ടും കുറവ് വരുത്താനെ ആ യൂണിവേഴ്‌സ് വളർത്തണമെന്നാണ് ആഗ്രഹം. ആ യൂണിവേഴ്‌സിൽ പത്ത് സിനിമ ചെയ്യും. പിന്നെ ക്വിറ്റ് ചെയ്യും’ ലോകേഷ് പറഞ്ഞു. അതേസമയം വിജയ് ചിത്രം ലിയോ ആണ് എൽസിയുവിൽ നിന്നും ഉടൻ പുറത്തിറങ്ങാൻ പോകുന്ന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here