അറ്റ്ലിയുടെ ഷാരൂഖ് ചിത്രം ജവാന്റെ ടീസർ എത്തി. ഷാരൂഖ് മിലിട്ടറി ഓഫീസറായി എത്തുന്ന ചിത്രത്തിലെ താരത്തിന്റെ മൂന്ന് ഗെറ്റപ്പുകൾ ടീസറിൽ കാണാം. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വിജയ് സേതുപതിയാണ് വില്ലൻ.ദീപിക പദുക്കോൺ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം. ചിത്രം സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യും.

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ പഠാൻ സമ്മാനിച്ച വിജയം ജവാനിലൂടെ ഷാരൂഖിന് ആവർത്തിക്കാനാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും. പഠാന്റെ ബോക്സ്‌ ഓഫിസ് വിജയം ആവർത്തിക്കാൻ, തിയറ്ററുകളിലേക്കു
ജനസഗാരമൊഴുക്കാൻ ഉള്ള എല്ലാ ചേരുവകളും ഉണ്ട് ജവാനിലും എന്നാണ് ആരാധകരുടെ കണക്കു കൂട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here