ദുബായ്∙ സൗഹൃദത്തിൽ നിന്നു ജനിച്ച സിനിമയുടെ വിജയമാഘോഷിക്കാൻ വിനീത് ശ്രീനിവാസനും സഹപ്രവർത്തകരും ദുബായിലെത്തി. കേരളത്തിനൊപ്പം യുഎഇയിലെയും തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന, ഭൂരിഭാഗവും ദുബായിൽ ചിത്രീകരിച്ച ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിന്റെ അൻപതാം ദിനാഘോഷത്തിൽ പങ്കെടുക്കാനാണു രചയിതാവും സംവിധായകനുമായ വിനീത് ശ്രീനിവാസൻ, പ്രധാന നടന്മാരായ രൺജി പണിക്കർ, നിവിൻ പോളി, ശ്രീനാഥ് ഭാസി, സംഗീതസംവിധായകൻ ഷാൻ റഹ്മാൻ, നിർമാതാവ് നോബിൾ‌ തോമസ് എന്നിവർ ദുബായിലെത്തിയത്.

ചിത്രം യുഎഇയിലെ പ്രേക്ഷകർക്ക് ഉൗർജമേകിയതിൽ സന്തോഷിക്കുന്നെന്നു വിനീത് ശ്രീനിവാസൻ‌ പറഞ്ഞു. ദുബായിൽ കുടുംബ ബിസിനസ് നടത്തുന്ന ഗ്രിഗറി ജേക്കബ് എന്ന സുഹൃത്തിന്റെ യഥാർഥ കഥയാണു ചിത്രത്തിന് പ്രമേയമായത്. 2014 ജൂണിലാണു തിരക്കഥയ്ക്കുള്ള വിഭവങ്ങൾ ശേഖരിച്ചുതുടങ്ങിയത്. 80 ശതമാനവും യഥാർഥ സംഭവങ്ങൾ തന്നെ അവതരിപ്പിക്കാൻ സാധിച്ചതായും വിനീത് പറഞ്ഞു.

തന്റെ ചുരുങ്ങിയ കാല അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണു ജേക്കബിന്റെ സ്വർഗരാജ്യത്തിലെ ജേക്കബ് എന്നു രൺജി പണിക്കർ പറഞ്ഞു. ജീവിച്ചിരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രത്യേക പരിശ്രമമൊന്നും വേണ്ടിവന്നില്ലെന്നു നടൻ നിവിൻ പോളി പറഞ്ഞു. ​ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരി അമ്മുവായി വേഷമിട്ട ദുബായിലെ വിദ്യാർഥിനി എെമ, ഗ്രിഗറി ജേക്കബ് എന്നിവരും സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here