കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയവരെ കുറിച്ചോർക്കുമ്പോൾ അപമാനം തോന്നുന്നുവെന്നും സഹപ്രവർത്തകരെ പോലും വിശ്വസിക്കാൻ സാധിക്കില്ലെന്നുള്ളത് കഷ്ടമാണെന്നും പ്രതികരിച്ച് നടിമാരും ഡബ്‌ള്യു.സി.സി ഭാരവാഹികളുമായ രേവതിയും റിമ കല്ലിംഗലും. ഒരുപാട് സമയങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഒരു സ്ത്രീക്ക് പ്രശ്നം വരുമ്പോൾ എല്ലാവരും പുറകോട്ട് വലിയുകയാണ് ചെയ്യുകയെന്ന് രേവതി പറയുന്നു. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ് എന്നിവരില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ ഭാമയുടെ പ്രവര്‍ത്തി പ്രതീക്ഷിച്ചതല്ലെന്നും രേവതി പ്രതികരിച്ചു. ഇത്തരക്കാരെ ഇനിയും കാണേണ്ടി വരുമെന്ന സൂചന നൽകികൊണ്ട് സംഭവത്തിൽ കൂറ് മാറിയ സ്ത്രീകളും സിനിമയിലെ അധികാര ഘടനയുടെ ഇരകളാണെന്നാണ് റിമ കല്ലിംഗലും പറഞ്ഞു..

ഇരുവരുടെയും പ്രതികരണങ്ങൾ ചുവടെ:

റിമ കല്ലിംഗൽ

അപമാനം.

അതിജീവിച്ചപവളോടൊപ്പം നിന്നവർ അവസാന നിമിഷത്തിൽ ശത്രുക്കളായി മാറിയതിൽ അങ്ങേയറ്റം ദുഖമുണ്ട്. അതും, അവൾക്ക് അവരുടെ സഹായം ഏറ്റവും ആവശ്യമായത് ഘട്ടത്തിൽ. ശത്രുപക്ഷത്തേക്ക് കൂറുമാറിയ സ്ത്രീകളും ഒരു തരത്തിൽ ഇരകളാണ്. ഈ വ്യവസായത്തിലെ അധികാര സമവാക്യങ്ങളിൽ അവർക്ക് യാതൊരു സ്ഥാനവുമില്ല.എന്നിരുന്നാലും ഇത് അങ്ങേയറ്റം വിഷമിപ്പിക്കുന്ന കാര്യമാണ്. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ദിക്ക്, ഭാമ എന്നീ നാലുപേർ അവർ നൽകിയ മൊഴികളിൽ മാറ്റം വരുത്തിയതായി ഞാൻ വായിക്കുകയായിരുന്നു. സംഘ്യ ഇനിയും കൂടാൻ സാദ്ധ്യതയുണ്ട്. ഇക്കാര്യം സത്യമാണെങ്കിൽ അത് അങ്ങേയറ്റം അപമാനകരമാണ്.’

രേവതി

‘സിനിമാമേഖലയിലെ സ്വന്തം സഹപ്രവര്‍ത്തരെപ്പോലും വിശ്വസിക്കാന്‍ പറ്റില്ല എന്ന അവസ്ഥ ദുഖകരമാണ്. ഒരുമിച്ച് ഒരുപാട് നാളത്തെ പ്രവര്‍ത്തനം, ഒരുപാട് വര്‍ക്കുകള്‍ ഒക്കെയുണ്ടെങ്കിലും ഒരു സ്ത്രീയ്ക്ക് ഒരു പ്രശ്നം വരുമ്പോള്‍ എല്ലാവരും പുറകോട്ട് വലിയും. അങ്ങനെയൊരു നല്ല ഷേയേര്‍ഡ് വര്‍ക്ക് സ്പേസിന്റേയോ നല്ല സൗഹൃദങ്ങളുടേയോ ഓര്‍മ്മകള്‍ പോലും ഉണ്ടാകുന്നില്ല. വളരെ പ്രശസ്തമായ, എന്നാല്‍ വളരെക്കുറച്ച് മാത്രം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള 2017 ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇടവേളബാബുവും ബിന്ദുപണിക്കരും കൂറുമാറിയിരുന്നു.അവരില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നുമില്ല.

ഇപ്പോള്‍ ഇവിടെ കൂറുമാറുന്നത് സിദ്ധിഖും ഭാമയുമാണ്. സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം. പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ? അവരുടെ സുഹൃത്തായിരുന്നിട്ട്, ആത്മവിശ്വാസമുണ്ടായിരുന്നിട്ട് പോലും സംഭവശേഷം അവര്‍ പൊലീസിന് കൊടുത്തമൊഴി ഭാമ തള്ളിക്കളഞ്ഞു. ഈ വര്‍ഷങ്ങളത്രയും ഈ അക്രമത്തെ അതിജീവിച്ച പെണ്‍കുട്ടി കടന്നുപോയത് ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ്. സ്ത്രീ സമൂഹത്തിനാകെയുള്ള നീതിയ്ക്കായാണ് അവര്‍ പൊരുതിയത്. ഒരു പരാതി നല്‍കിയതിന് ശേഷം അക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയ്ക്ക് എന്തെല്ലാം നേരിടേണ്ടി വരുമെന്ന് ആരും ചിന്തിക്കുകപോലും ചെയ്യാത്തത് എന്തുകൊണ്ടാണ്?അവള്‍ക്കൊപ്പം നിന്നവര്‍ അവള്‍ക്കൊപ്പം തന്നെയാണ് എന്ന് ഓര്‍മ്മിപ്പിക്കാനെങ്കിലുമാണ് ഇത്… സിനിമാമേഖലയിലെ സ്വന്തം സഹപ്രവര്‍ത്തരെപ്പോലും വിശ്വസിക്കാന്‍ പറ്റില്ല എന്ന അവസ്ഥ ദുഖകരമാണ്.

ഒരുമിച്ച് ഒരുപാട് നാളത്തെ പ്രവര്‍ത്തനം, ഒരുപാട് വര്‍ക്കുകള്‍ ഒക്കെയുണ്ടെങ്കിലും ഒരു സ്ത്രീയ്ക്ക് ഒരു പ്രശ്നം വരുമ്പോള്‍ എല്ലാവരും പുറകോട്ട് വലിയും. അങ്ങനെയൊരു നല്ല ഷേയേര്‍ഡ് വര്‍ക്ക് സ്പേസിന്റേയോ നല്ല സൗഹൃദങ്ങളുടേയോ ഓര്‍മ്മകള്‍ പോലും ഉണ്ടാകുന്നില്ല. വളരെ പ്രശസ്തമായ, എന്നാല്‍ വളരെക്കുറച്ച് മാത്രം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള 2017 ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇടവേളബാബുവും ബിന്ദുപണിക്കരും കൂറുമാറിയിരുന്നു.അവരില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നുമില്ല. ഇപ്പോള്‍ ഇവിടെ കൂറുമാറുന്നത് സിദ്ധിഖും ഭാമയുമാണ്. സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം. പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ? അവരുടെ സുഹൃത്തായിരുന്നിട്ട്, ആത്മവിശ്വാസമുണ്ടായിരുന്നിട്ട് പോലും സംഭവശേഷം അവര്‍ പൊലീസിന് കൊടുത്തമൊഴി ഭാമ തള്ളിക്കളഞ്ഞു.ഈ വര്‍ഷങ്ങളത്രയും ഈ അക്രമത്തെ അതിജീവിച്ച പെണ്‍കുട്ടി കടന്നുപോയത് ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ്. സ്ത്രീ സമൂഹത്തിനാകെയുള്ള നീതിയ്ക്കായാണ് അവര്‍ പൊരുതിയത്. ഒരു പരാതി നല്‍കിയതിന് ശേഷം അക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയ്ക്ക് എന്തെല്ലാം നേരിടേണ്ടി വരുമെന്ന് ആരും ചിന്തിക്കുകപോലും ചെയ്യാത്തത് എന്തുകൊണ്ടാണ്? അവള്‍ക്കൊപ്പം നിന്നവര്‍ അവള്‍ക്കൊപ്പം തന്നെയാണ് എന്ന് ഓര്‍മ്മിപ്പിക്കാനെങ്കിലുമാണ് ഇത്…’

LEAVE A REPLY

Please enter your comment!
Please enter your name here