മുംബൈ: 14 വയസ്സുള്ളപ്പോൾ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നു ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ (23). നാലു വർഷത്തിലേറെ വിഷാദത്തിന് അടിമയായിരുന്നെന്ന വിവരം പുറത്തുപറഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണു വെളിപ്പെടുത്തൽ.

സംഭവത്തെക്കുറിച്ചു പിതാവിനോടും മാതാവ് റീന ദത്തയോടും പറഞ്ഞിരുന്നതായും ഇറ പറയുന്നു. ആമിറിന്റെ ആദ്യ ഭാര്യയാണു റീന. ഇറയുടെ അഞ്ചാം വയസ്സിൽ ഇരുവരും വേർപിരി‍ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here