പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. ‘കുരുതി’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആണ് താരം പുറത്തുവിട്ടിരിക്കുന്നത്. ‘കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ് ലൈനോടെ ഒരുങ്ങുന്ന ചിത്രം വൻ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിൻ, സാഗർ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തിൽ വേഷമിടും. മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനീഷ് പള്ള്യാൽ ആണ് തിരക്കഥ ഒരുക്കുന്നത്. കോഫീ ബ്ലൂം എന്ന ഹിന്ദി ചിത്രം ഒരുക്കിയ സംവിധായകനാണ് മനു വാര്യർ. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും ഒരുക്കുന്നു. അഖിലേഷ് മോഹൻ ആണ് എഡിറ്റിംഗ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ 9ന് ആരംഭിക്കും. അതേസമയം, പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന ചിത്രവും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ‘ഡ്രൈവിങ് ലൈസൻസ്’ എന്ന പൃഥ്വിരാജ് ചിത്രവും ഇതേ ബാനറിൽ നിർമ്മിച്ചിരുന്നു. കുമാരി എന്ന പുതിയ ചിത്രവും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രം നിർമൽ സഹദേവൻ ആണ് സംവിധാനം ചെയ്യുന്നത്. കോൾഡ് കേസ് എന്ന സിനിമയുടെ ലൊക്കേഷനിലാണ് പൃഥ്വിരാജ് ഇപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here