ബിലാലിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ഈ സിനിമയ്ക്ക് മുമ്പ് അമൽ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അങ്ങനെയൊന്ന് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അമൽ നീരദ്. ”പാൻഡെമിക് അനിശ്ചിതത്വത്തിന്റെ കാലമാണ്. അതിനാൽ, ഫ്യൂച്ചറിലെ പദ്ധതികളെക്കുറിച്ച് തീരുമാനിച്ചിട്ടില്ല.കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരുടെയും ജീവൻ അപകടത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” – അമൽ നീരദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here