കൊച്ചി: മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂട്ടിയ്‌ക്ക് പുത്തൻ കാരവാൻ. വോൾവോ ബസിൽ പണികഴിപ്പിച്ച കാരവാന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. സാധാരണഗതിയിൽ കാരവാൻ യാത്രായോഗ്യമല്ലെങ്കിലും പുതിയ കാരവാനിൽ അതിനുളള സൗകര്യങ്ങളുമുണ്ട്. ബെഡ്റൂം അടക്കം സൗകര്യങ്ങളുളള കാരവാനിലാണ് കഴിഞ്ഞദിവസം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം മമ്മൂട്ടി യാത്ര ചെയ്‌തത്.സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകൾ, പൂർണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകൾ. തീയേറ്റർ സംവിധാനത്തിനായി സൈനേജ് ടി വികളാണ് ഉപയോഗിച്ചിട്ടുളളത്. ആവശ്യമുളളപ്പോൾ ഇത് ഉയർന്നുവന്ന് വാഹനത്തിനകം തീയേറ്ററായി മാറുന്ന രീതിയിലാണ് സജ്ജീകരണം.യമഹയുടെ തീയേറ്റർ സംവിധാനങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

റോൾസ്‌റോയിസിലും മറ്റുമുളള ആകാശനീലിമ ആസ്വദിക്കാനുളള സൗകര്യവും വാഹനത്തിലുണ്ട്. കിടപ്പുമുറി വാഹനത്തിന്റെ പുറത്തേക്ക് വളർന്ന് മാറുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സാങ്കേതിക തികവോടെ നിർമ്മിച്ച കാരവാനിലെ അടുക്കളയിൽ ഫ്രിഡ്‌ജ്, ഓവൻ സംവിധാനങ്ങളുമുണ്ട്. ഒരാഴ്‌ചയോളം വെളളം ശേഖരിച്ച് വയ്‌ക്കാനുളള സൗകര്യവും കാരവാനിലുണ്ട്. മുന്നിലും പിന്നിലും എയർ ബലൂണുകൾ ഉളളതിനാൽ കുലുക്കം അനുഭവപ്പെടുകയില്ല. കോതമംഗലം ഓജസാണ് മമ്മൂട്ടിയുടെ രണ്ടാമത്തെ കാരവാനും ഒരുക്കിയത്. ഭാരത് ബെൻസിന്റെ ഷാസിയിലാണ് പന്ത്രണ്ട് മീറ്റർ നീളമുളള വാഹനം തയ്യാറായിട്ടുളളത്. ഇന്ത്യയിൽ കാരവാൻ നിർമ്മിക്കാൻ ലൈസൻസ് ഉളള ഏക സ്ഥാപനമാണ് ഓജസ്.

LEAVE A REPLY

Please enter your comment!
Please enter your name here