സൂര്യയുടെ നായികയായി വീണ്ടുമൊരു മലയാളി താരം. നടി പ്രയാഗ മാർട്ടിനാണ് സൂര്യയുടെ നായികയായെത്തുന്നത്. തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യിലാണ് പ്രയാഗ സൂര്യക്കൊപ്പം വേഷമിടുന്നത്. ആന്തോളജിയിൽ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഭാഗത്തിലാണ് പ്രയാഗ എത്തുന്നത്. മുടി നീട്ടി വളർത്തിയ ലുക്കിലാണ് സൂര്യ ചിത്രത്തിലെത്തുക.ഒമ്പത് സംവിധായകർ ഒരുക്കുന്ന ഒമ്പത് കഥകളുമായാണ് നവരസ ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ.വി ആനന്ദ്, പൊന്റാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടൻ അരവിന്ദ് സ്വാമിയും ചേർന്നാണ് ആന്തോളജി ഒരുക്കുന്നത്. മണിരത്നം, ജയേന്ദ്ര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്യുന്നത്. അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രതിഫലം വാങ്ങാതെയാണ് ചിത്രങ്ങളിൽ പ്രവർത്തിക്കുന്നത്. അരവിന്ദ് സ്വാമി, സിദ്ധാർഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണൺ, അളഗം പെരുമാൾ, രേവതി, നിത്യ മേനോൻ, പാർവതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂർണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാർത്തിക്, അശോക് സെൽവൻ, റോബോ ശങ്കർ, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങൾ സിനിമകളിൽ വേഷമിടും.

LEAVE A REPLY

Please enter your comment!
Please enter your name here