ന്യൂജേഴ്‌സി: ഫോക്കാന യൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യത്തെ ഈവന്റായ ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വർക്ക്ഷോപ്പ്  സംഘടിപ്പിക്കുന്നു. കെയ്സര്‍ യൂണിവേഴ്സിറ്റിയിലെ പ്രശസ്ത ഡീനും ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റര്‍നാഷണലിന്റെ ഗവര്‍ണറും ജില്ലാ ഡയറക്ടറുമായ ഡോ. വിജയന്‍ നായരരുടെ മേൽനോട്ടത്തിലാണ്  ഈ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.

 
യുവജനങ്ങള്‍ക്ക് തങ്ങളുടെ പ്രൊഫഷണല്‍, അക്കാദമിക് കരിയറില്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണ് ഈ വര്‍ക്‌ഷോപ്പ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ https://forms.gle/WpkFdX95PRHN9kx2A എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യുക. കുടുംബത്തിലും കമ്യൂണിറ്റിയിലുമുള്ള യുവജനങ്ങളെ വര്‍ക് ഷോപ്പില്‍ പങ്കെടുപ്പിക്കുന്നതിന് അവരുടെ പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 
 
ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്  യൂത്ത് എക്‌സിക്യൂട്ടീവുകളുമായി ബന്ധപ്പെടുകയോ fokanayouthcommittee@gmail.com എന്ന ഐഡിയിലേക്ക് മെയിലയക്കുകയോ ചെയ്യേണ്ടതാണെന്ന് ഫൊക്കാന നാഷണൽ കമ്മിറ്റി (യൂത്ത്) അംഗവും യൂത്ത് ക്ലബ്ബ് ചെയർപേഴ്സൺ രേഷ്മ സുനിൽ, യൂത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ്റ്റാൻലി എത്തുനിക്കൽ, മഹേഷ് രവി, അഭിജിത്ത് ഹരികുമാർ,അഖിൽ മോഹൻ എന്നിവർ അറിയിച്ചു.
 
ഫൊക്കാന യൂത്ത് കമ്മിറ്റിയുടെ  നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വർക്ക്ഷോപ്പിൽ പങ്കെടുത്ത് അതിന്റെ ഗുണഭോക്താക്കളാകുവാൻ അമേരിക്കയിലെയും കാനഡയിലെയും എല്ലാ യുവാക്കളെയും സ്വാഗതം ചെയ്യുന്നതായി  ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി ഡോ. സജിമോൻ ആന്റിണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജു, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്  ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.
 

FOKANA Youth Committee proudly presents our first event…The Leadership & Public Speaking Workshop. This workshop is directed by Dr. Vijayn Nair a well renowned dean of Keiser Univeristy and Governor and District Director with Toastmasters International.

This is a great opportunity for our youth community to build skills that will propel them in their professional and academic careers.

Please share this flyer and encourage the youth in your community and household to attend. Please have them register through this link: https://forms.gle/WpkFdX95PRHN9kx2A.
If you have any questions please contact any of the youth executives or email us at fokanayouthcommittee@gmail.com

Thank you and we really appreciate all your support!

Reshma Sunil
FOKANA Youth Club Chairperson
 

LEAVE A REPLY

Please enter your comment!
Please enter your name here