ഷിക്കാഗോ∙ ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോയിൽ സ്റ്റാർസിംഗർ മത്സരം നടത്തുന്നു. ജൂൺ മാസം അഞ്ചാംതീയതി രണ്ടു മണി മുതൽ സെന്റ് മേരീസ് ക്നാനായ ഹാളിൽ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. 16 വയസ്സിൽ താഴെയും, 17 വയസ്സിനു മുകളിലുമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് മത്സരം തരംതിരിച്ചിരിക്കുന്നത്.

അമേരിക്കയിലും കാനഡയിലുമുള്ള പാടാൻ കഴിവുള്ളവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഫൊക്കാന ഈവർഷം മുതൽ സ്റ്റാർസിംഗർ മത്സരം നടത്തുന്നത് റീജണൽ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവരെ കാനഡയിൽ ജൂലൈ 1 മുതൽ 4 വരെ നടക്കുന്ന നാഷണൽ കൺവൻഷനിലെ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്നതാണ്. അവിടെ വിജയികളാകുന്നവർക്ക് ഫൊക്കാന സ്റ്റാർസിംഗർ ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്. കൂടാതെ പ്രശസ്തനായ ഒരു സംഗിത സംവിധായകന്റെ അടുത്ത പ്രൊജക്ടിൽ ഗാനം ആലപിക്കാനുള്ള അവസരവും ലഭിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രണ്ടു പാട്ടുകൾ പാടി വീഡിയോയിൽ റിക്കാർഡ് ചെയ്ത് സംഘാടകർക്ക് അയച്ചുകൊടുക്കണം. ഒരു പാട്ട് നിർബന്ധമായും മലയാളത്തിലായിരിക്കണം. പാട്ടുകൾ starsinger@fokanaconventiontoronto.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചുകൊടുക്കുക.

തെരഞ്ഞെടുക്കപ്പെടുന്നവർ ജൂൺ അഞ്ചിന് സെന്റ് മേരീസ് ക്നാനായ ചർച്ച് ഹാളിൽ നടക്കുന്ന റീജണൽ ഫൈനൽ റൗണ്ട് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടും. മിഡ്വെസ്റ്റ് റീജണൽ സ്റ്റാർസിംഗർ പരിപാടിയുടെ കൺവീനറായി സിറിയക് കൂവക്കാടനേയും, കോ- കൺവീനറായി പ്രവീൺ തോമസിനേയും പരിപാടിയുടെ കോർഡിനേറ്ററായി ജയരാജ് നാരായണനേയും തിരഞ്ഞെടുത്തു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ ഫോമിനും ബന്ധപ്പെടുക: സിറിയക് കൂവക്കാടൻ (630 673 3382), പ്രവീൺ തോമസ് (847 769 0050), ജയരാജ് നാരായണൻ (847 943 7643), സന്തോഷ് നായർ (312 730 5112).

വാർത്ത∙ജോയിച്ചൻ പുതുക്കുളം

LEAVE A REPLY

Please enter your comment!
Please enter your name here