ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ അഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്‍കുന്നതും ഫൊക്കാനയുടെ ഏറ്റവും വലിയ മെംബര്‍ അസോസിയേഷനുകളില്‍ ഒന്നുമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും നിലവില്‍ ഫൊക്കാന ട്രഷററും കല, സാംസ്‌കാരിക, സാമൂദായിക രംഗത്ത് സജീവവുമായ ജോയ് ഇട്ടനെ എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അസോസിയേഷന്‍എന്‍ഡോഴ്‌സ് ചെയ്തു.
ഫൊക്കാനയിലെ വിവിധ അംഗസംഘടനകളുടെ പൂര്‍ണ്ണ പിന്തുണയില്‍ മത്സരിക്കുന്ന ജോയ് ഇട്ടന്റെ വിജയത്തിന് വിവിധ സംഘടനാ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. ജോയ് ഇട്ടന്റെ വിജയം, പ്രസിഡന്റായി മത്സരിക്കുന്ന മാധവന്‍ ബി നായരുടെ കൈകള്‍ക്ക് ശക്തി പകരും എന്നുള്ളതില്‍ സംശയമില്ല എന്ന് നേതാക്കള്‍ പറഞ്ഞു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ സംഘടനയുടെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകളും ഫൊക്കാന ട്രഷറര്‍ എന്ന നിലയില്‍ നടത്തി വരുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുംഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചതുംപരിഗണിച്ചാണുഅദ്ദേഹത്തെ എന്‍ഡോഴ്‌സ് ചെയ്യുന്നതെന്ന് അസോസിയേഷന്‍ അറിയിച്ചു.

മാസ്റ്റേഴ്‌സ് ബിരുദധാരിയായ ജോയി ഇട്ടന്‍, സ്‌കൂള്‍ തലം മുതല്‍ രാഷ്ട്രിയ ജീവതം തുടങ്ങി. സ്‌കൂള്‍ ലീഡറായി, പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ താലൂക്ക് കെ.എസ്.യു പ്രസിഡന്റ്, തുടര്‍ന്ന് കെ.എസ്.യു സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി.

കെ.പി.സി.സി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കോണ്‍സിലര്‍, വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവ്, കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ഇങ്ങനെ പോകുന്നു സ്ഥാനമാനങ്ങള്‍.

ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്ററായും കമ്മറ്റി മെമ്പറായും പ്രവര്‍ത്തിച്ചിട്ടുള്ളജോയി ഇട്ടന്‍ യാക്കോബായ ആര്‍ച്ച് ഡയോസിസിന്റെ കൗണ്‍സില്‍ അംഗവും, മലങ്കര ടിവി കോര്‍ഡിനേറ്റര്‍, യോങ്കേഴ്‌സ് സെന്റ് ജോസഫ് ചര്‍ച്ച് മാനേജിംഗ് കമ്മിറ്റി അംഗം, ഐ.എന്‍.ഒ.സി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് , കൂത്താട്ടുകുളം ബസേലിയോസ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു

ജനങ്ങളെആകര്‍ഷിക്കത്തക്ക വിധത്തില്‍ ഫൊക്കാനയുടെ രൂപകല്പനയില്‍ മാറ്റം വരുത്തുണമെന്ന്ജോയ് ഇട്ടന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിന് നന്മകള്‍ ചെയ്യുമ്പോഴാണ് നാം ജനസമ്മതരാകുന്നത്. ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണം, അങ്ങനെയുള്ള പ്രവര്‍ത്തനങ്ങളുടെ കലാശ കൊട്ട് അയിരിക്കണം കണ്‍വന്‍ഷന്‍. സംഘടനകള്‍ നന്മ ചെയ്യുമ്പോള്‍ ജനങ്ങള്‍ സംഘടനകളെ തേടി വരുമെന്നും എല്ലവേരയും ഒത്തു ഒരുമിച്ചു സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ച് മലയാളി സംഘടനകളെ, പ്രത്യേകിച്ച് ഫൊക്കാനയുടെ അംഗസംഘടനകളെ, ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനരീതിയിലാകണം ഇനിയുള്ള ഫൊക്കാനയുടെ പ്രയാണം എന്നു ജോയ് ഇട്ടന്‍അഭിപ്രായപ്പെട്ടു.

കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം എന്നതാണ് മറ്റൊരു ആവശ്യം. പല സംഘടനകളും യുവാക്കളെ മുന്നോട്ടു കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെങ്കിലും ഇതു വാക്കാല്‍ മാത്രം ഒതുങ്ങുന്നതായി നാം കാണുന്നു.

മാലയാളി സമൂഹം നേരിടുന്ന ഗൗരവമേറിയ പല പ്രശ്‌നങ്ങളും മലയാളി സംഘടനകള്‍ കാണാത്ത ഭാവം നടിക്കുന്നുണ്ട്. പല സംഘടനകളും ജനങ്ങിളില്‍ നിന്നും അകന്നു പോകുന്നതാണ് കാരണം. ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടെങ്കില്‍ പല പ്രശ്‌നങ്ങളും നിഷ്പ്രയാസം സഫലമാക്കാവുന്നതേ ഉള്ളൂ എന്നും ഫൊക്കാനയെ കൂടുതല്‍ ജനകീയവത്കരിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടയായി ഫൊക്കാനയെ മാറ്റുകയുമാണ് ലക്ഷ്യമെന്ന് ജോയി ഇട്ടന്‍ പറഞ്ഞു.

ഫൊക്കാനക്ക് പുതിയ ഉണര്‍വ്വും ആവേശവും പകര്‍ന്നു നല്‍കുവാനും മികവുറ്റ ഒരു നേതൃത്വത്തിനും ജോയി ഇട്ടന്റെ വിജയം അത്യന്താപേക്ഷിതമാണെന്നും ഇതിനോടകം തന്നെ ഫൊക്കാനയുടെ മിക്ക അംഗ സംഘടനകളും ജോയി ഇട്ടനു പിന്തുണ അറിയിച്ചിട്ടുണ്ടന്നും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി,എന്നിവര്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here