ന്യൂ യോർക്ക്: ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ നാഷണൽ കമ്മിറ്റി മെമ്പറുമായ ന്യൂയോർക്കിൽ (മെട്രോ റീജിയൻ) നിന്നുമുള്ള ജോസ് എബ്രഹാം 2022-2024 കാലഘട്ടത്തിലെ ഫോമാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു. സ്റ്റാറ്റൻ ഐലന്റ്  മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ടും സെക്രട്ടറിയും ആയിരുന്നു ഇദ്ദേഹം. 
 
ഫോമായുടെ ചരിത്രത്തിലെ ആദ്യത്തെ മെഗാ പ്രോജക്ട് ആയ RCC project നടത്തിയത് 2014 -16 കാലഘട്ടത്തിൽ ആനന്ദൻ നിരവേൽ ഷാജി എഡ്‌വേർഡ് ജോയ് ആന്റണി എന്നിവർ നയിച്ച കാലത്താണ്.  ഈ പ്രൊജക്ടിന് ചുക്കാൻ പിടിച്ചത് project കോ-ഓർഡിനേറ്ററായി പ്രവർത്തിച്ച ജോസ് എബ്രഹാം ആയിരുന്നു. 2018-20 കാലങ്ങളിൽ സെക്രട്ടറിയായിരുന്ന സമയത്താണ് പ്രസിഡണ്ട്  ഫിലിപ്പ് ചാമത്തിലിന്റെ  ആശയമായിരുന്ന ഫോമാ വില്ലേജ് പ്രൊജക്റ്റിന്റെ മുൻനിരയിൽ നിന്നു പ്രവർത്തിച്ചു. 2018 20 കാലയളവിൽ വില്ലേജ് പ്രോജക്റ്റിന് കൂടാതെ കേരളത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനും, അമേരിക്കൻ മലയാളികൾക്ക് ഉതകുന്ന രീതിയിലുള്ള നിരവധി കാര്യങ്ങൾ നടത്തുവാനും ഈ കാലയളവിൽ സാധിച്ചു.  അതിൽ എടുത്തു പറയേണ്ട ഒരു സംഭാവനയാണ് ആണ് അമേരിക്കൻ മലയാളികൾക്ക് വളരെ പ്രയോജനം നല്കുന്ന  എമിഗ്രേഷൻ ഫോറം  എന്ന് ഒരു ആശയത്തിന് രൂപം കൊടുക്കുവാൻ കഴിഞ്ഞത്.  അമേരിക്കയിൽ എമിഗ്രേഷൻ വിഷയങ്ങളിൽ നയപരമായ രീതിയിൽ നിയമനിർമാണങ്ങൾക്ക് രൂപം കൊടുക്കുവാൻ ഒരു കൂട്ടായ ശബ്ദമായി പ്രവർത്തിക്കുന്ന ടീം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ ഫോമായുടെ  ഫോറത്തിന് രൂപംകൊടുത്തത്. നിരവധി പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിന്ന്  നേതൃത്വം കൊടുക്കാൻ ഇതിലൂടെ സാധിച്ചു അമേരിക്കയിൽ  മറ്റൊരു ഇന്ത്യൻ സംഘടനകളും പ്രവർത്തിക്കാത്തതും ഇതുവരെ മുന്നോട്ടു വയ്ക്കാത്തതുമായ ഒരു ആശയമായിരുന്നു ഈ കാലയളവിൽ മുന്നോട്ടുവച്ചത്. 
 
കഴിഞ്ഞ 12 ൽ പരം  വർഷക്കാലമായി  പ്രവർത്തിക്കുന്ന ഫോമയുടെ ലോഗോയും പേരും യുഎസ് ട്രേഡ്മാർക്ക്  ഓർഗനൈസേഷനിൽ രജിസ്ട്രേഷൻ സാധിച്ചത് ഈ കാലയളവിലായിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ ഫോമയുടെ  പ്രവർത്തനങ്ങൾ ഡിജിറ്റൽ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതും ഈ സമയത്തായിരുന്നു. കോവിഡ് മഹാമാരിയുടെ  അതിപ്രസരം രൂക്ഷമായിരുന്ന  സമയത്തും ജനറൽ ബോഡിയുും ഇലക്ഷനും യഥാസമയം നടത്തി ഭരണ കൈമാറ്റം നടത്താനും സാധിച്ചതിന്റെ ചുക്കാൻ പിടിച്ചതും ജോസ് എബ്രഹാം ആയിരുന്നു. നിലവിലെ പ്രസിഡണ്ടു അനിയൻ ജോർജും  കമ്മിറ്റിയും വളരെ ഭംഗിയായി ഫോമയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നു. തങ്ങളുടെ പരിമിതിയിൽ നിന്നുകൊണ്ട് കുറെയധികം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു ചില കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്നു. 
 
അമേരിക്കൻ മലയാളികളുടെ നാഷണൽ സംഘടനയെ മുന്നിൽ നിന്ന് നയിക്കുക എന്ന കാര്യം വളരെയധികം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു പദവിയാണ്. ഫോമയുടെ പ്രസിഡൻറ് എന്ന പദവിയിൽ ഉപരി, സംഘടനയുടെ ആഭ്യന്തരവും, ബാഹ്യവും ആയ എല്ലാ കാര്യങ്ങളുടെയും അഭിപ്രായം അറിയിക്കുക, തീരുമാനങ്ങൾ കൈക്കൊള്ളുക, അത് നടപ്പിൽ വരുത്തുവാൻ  വേണ്ടി കൂട്ടായി പരിശ്രമിക്കുക, മുതലായ കാര്യങ്ങൾ പ്രസിഡന്റിന്റെ അധീനതയിൽ വരുന്ന ചുമതലകൾ ആണ്. ഫോമയുടെയുടെ പ്രവർത്തന കാര്യങ്ങളിൽ എല്ലാ കമ്മിറ്റികൾക്കും അവരുടേതായ ഉത്തരവാദിത്വമുള്ള  പ്രവർത്തന മേഖലകൾ വിവക്ഷിച്ചിട്ടുണ്ട്. പ്രസിഡന്റിനേയും കമ്മറ്റിക്കാരെയും മറികടന്നുകൊണ്ട്, ചില തല്പരകഷികളുടെ ബാഹ്യമായ ഇടപെടലുകളും, സമ്മർദങ്ങളും, ഫോമായുടെ ദൈനംദിന പ്രവർത്തനങ്ങളെ വളരെ ദോഷമായ രീതിയിൽ ബാധിക്കുന്നതായി ചിലർ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടന്ന് ജോസ് എബ്രഹാം അറിയിച്ചു.
 

ഫോമയുടെ നിരവധി റീജിയനുകളിൽ നിന്നും, മുതിർന്ന പ്രവർത്തകരിൽ നിന്നും,  മുൻ ഭാരവാഹികളിൽ  നിന്നുള്ള അസുലഭമായ പിന്തുണയും പ്രേരണയും കൊണ്ടാണ് ഫോമായുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകുവാനുള്ള  ഈ തീരുമാനത്തിലേക്ക് എത്തിച്ചേർന്നത് എന്നാണ് അദ്ദേഹം അറിയിച്ചത്. എല്ലാവരുമായി കൂടിയാലോചിച്ച്, ഫോമായുടെ  ഭാവി പരിപാടികളുടെ  പദ്ധതികൾ  അധികം വൈകാതെ പ്രഖ്യാപിക്കും. ദീർഘ വീക്ഷണവും, സംഘടനാ ചാരുതയും കൈമുതലായുള്ള  ജോസ് അബ്രഹാമിനെ പോലെയുള്ള  സംഘടനാ നേതാക്കൾ ഫോമായുടെ അമരത്തിലേക്ക്  എത്തുന്നത് ഫോമായുടെ യശ്ശസ്സ് ഇനിയും ഉയരുവാൻ ഉതുകുമെന്ന് ഫോമാ പ്രവർത്തകർ അഭിപ്രായപ്പെട്ടു. 

LEAVE A REPLY

Please enter your comment!
Please enter your name here