( സലിം ആയിഷ : ഫോമാ ന്യൂസ് ടീം )

കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധിയെ മറികടക്കാനും, കേരളത്തിനാവശ്യമായ  ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു ജീവൻ സുരക്ഷാ ഉപകരണങ്ങളും എത്തിക്കുന്നതിന് ഫോമയും, ഫോമയിലെ അംഗ സംഘടനകളും, മറ്റു ജീവ കാരുണ്യ സംഘടനകളായ നന്മ, കെ.എച്.എൻ.എ , വേൾഡ് മലയാളി കൗൺസിൽ ,നൈന, എ.കെ.എം.ജി എന്നീ സംഘടനകളും  നടത്തുന്ന ശ്രമങ്ങൾക്ക് ഊർജ്ജം പകരാനും, ക്ര്യത്യമായ വിവരങ്ങളും ഉപദേശങ്ങളും, ആവശ്യകതയെ സംബന്ധിച്ച് ശരിയാ മാർഗ നിർദ്ദേശങ്ങൾ നല്കാനുമായി നടത്തിയ ചർച്ച, അംഗ സംഘടനകളുടെ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും, കേരളം സർക്കാരിന്റെ ബന്ധപെട്ട സർക്കാർ ഉദ്യോഗസ്ഥരുടെയും, ബഹുമാന്യ ചീഫ് സെക്രട്ടറി ശ്രീ വി.പി.ജോയിയുടെയും, അവസരോചിതമായ വിവരണങ്ങൾ കൊണ്ടും ശ്രദ്ധേയമായി.

ചർച്ചയിൽ പങ്കെടുത്ത അംഗങ്ങളുടെ ചോദ്യങ്ങൾക്കു ബന്ധപ്പെട്ടവർ വിശദമായ മറുപടി നൽകി എന്ന് മാത്രമല്ല, കേരളത്തിനാവശ്യമായ സഹായങ്ങളെ കുറിച്ച് ശരിയാ ദിശാബോധം നൽകുന്നതിനും സർക്കാരിനെ  പ്രതിനിധീകരിച്ചു പങ്കെടുത്ത ബഹുമാന്യ ചീഫ് സെക്രട്ടറി ശ്രീ വി.പി.ജോയി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ഡോക്ടർ.കെ .ഇളങ്കോവൻ  IAS, കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ  മാനേജിംഗ് ഡയറക്ടർ വി.ആർ. ക്ര്യഷ്ണ തേജാ മൈലവരപ്പ് IAS, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ശ്രീമതി വിഘ്‌നേശ്വരി IAS, നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ തയ്യാറായി.

ആദ്യമായാണ് ഒരു വിദേശ മലയാളി സംഘടന സർക്കാരുമായി കൈകോർത്ത് കോവിഡിനെ പ്രതിരോധിക്കാനും, കേരളത്തിൽ താമസിക്കുന്ന സഹോദരങ്ങളെ സഹായിക്കാനും, ഒരു മാർഗ്ഗരേഖ ലഭിക്കുന്നതിന് വേണ്ടി യോഗം സംഘടിപ്പിച്ചത്. തൃശൂർ, കോഴിക്കോട് ജില്ലാ കളക്ടര്മാരുമായുള്ള പ്രാരംഭ ചർച്ചകളുടെ തുടർച്ചയായാണ്  വിശാലമായ ചർച്ചകൾക്കും മാർഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും യോഗം ചേർന്നത്.

ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു ജീവൻ സുരക്ഷാ ഉപകരണങ്ങളും എത്തിക്കുന്നതിന് ഫോമയിലെ അംഗ സംഘടനകൾ, നന്മ, കെ.എച്.എൻ.എ, വേൾഡ് മലയാളി കൗൺസിൽ, നൈന, എ.കെ..എം.ജി തുടങ്ങിയ സന്നദ്ധ സംഘടനകളും  പണം സമാഹരിച്ച് കൊണ്ടിരിക്കുകയാണ്.

കേരളത്തിൽ സംഘടിപ്പിച്ചിട്ടുള്ള കോവിഡ്/ ഓക്സിജൻ  വാർ റൂമിനെ സംബന്ധിച്ചും, നിലവിലെ കൊറോണ വ്യാപനത്തിന്റെ അവസ്ഥയെ സംബന്ധിച്ചും , ഓക്സിജൻ കോണ്സെന്ററേറ്ററിന്റെ ആവശ്യകതയെ കുറിച്ചും, കോളേജിയേറ്റ്  എഡ്യൂക്കേഷൻ ഡയറക്ടർ ശ്രീമതി വിഘ്‌നേശ്വരി IAS വിശദീകരിച്ചു. ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് ഫോമക്ക് കൈമാറി. കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ  മാനേജിംഗ് ഡയറക്ടർ വി.ആർ. ക്ര്യഷ്ണ തേജാ മൈലവരപ്പ് IAS, വർദ്ധിച്ചു വരുന്ന കോവിഡ് രോഗികളുടെ എണ്ണത്തെ കുറിച്ചും, ഇനിയുണ്ടായേക്കാവുന്ന ഗുരുതര പ്രതിസന്ധിയെ കുറിച്ചും വരച്ചു കാട്ടി. കേരളം നിലവിൽ എടുത്തിട്ടുള്ള പ്രതിരോധ നടപടികളും, അദ്ദേഹം വിശദീകരിച്ചു.

യോഗത്തിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് ശ്രീ വി.ആർ ക്ര്യഷ്ണ തേജയും, നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരിയും  മറുപടി നൽകി. സ്വദേശത്തുള്ള ബന്ധു മിത്രാദികൾക്ക്  വിദേശത്തുള്ളവർക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ എത്തിക്കാനാവുമെന്നും, അതിനുള്ള നടപടിക്രമങ്ങൾ എന്താണെന്നും യോഗത്തിൽ വിശദീകരിച്ചു. ജൂൺ 30  ആം തീയതി വരെ കേന്ദ്ര സർക്കാർ സന്നദ്ധ നികുതിയിളവുകൾ നല്കിയിട്ടുള്ള വിവരവും യോഗത്തിൽ പങ്കു വെച്ച്. ഏതെങ്കിലും സംഘടനകൾ ജീവൻ രക്ഷാ ഉപകരണങ്ങൾ അയക്കാൻ താല്പര്യപ്പെടുന്നെങ്കിൽ ജൂൺ 30 നകം എത്തിക്കണമെന്നും അഭ്യർത്ഥിച്ചു.

കേരളത്തെ സഹായിക്കാനുള്ള ഫോമയുടെയും അംഗസംഘടനകളുടെയും ശ്രമങ്ങളെയും, മറ്റു സന്നദ്ധ സംഘടനകളെ കാരുണ്യ-സേവന പദ്ധതികളിൽ പങ്കാളികളാക്കുന്നതിനുള്ള  ഫോമയുടെ  സന്നദ്ധതയേയും യോഗത്തിൽ പങ്കെടുത്ത ബഹുമാന്യ ചീഫ് സെക്രട്ടറി ശ്രീ വി.പി.ജോയിയും, മറ്റുദ്യോഗസ്ഥരും അഭിനന്ദിച്ചു.

ജീവൻ രക്ഷാ ഉപകരണങ്ങൾ അയക്കാൻ താല്പര്യപ്പെടുന്നവർ സമർപ്പിക്കേണ്ട രേഖകൾ എല്ലാം ഫോമയുടെ https://fomaa.com/page/Covid19GOI എന്ന ലിങ്കിൽ  ആവശ്യക്കാർക്ക് ഫോമ ലഭ്യമാക്കിയിട്ടുണ്ട്   രേഖകൾ  മേൽപ്പറഞ്ഞ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ എന്തെങ്കിലും സംശയങ്ങൾ ഉള്ളവർ ഫോമയുടെ ജനറൽ സെക്രട്ടറി ശ്രീ ടി.ഉണ്ണികൃഷ്ണനുമായി  ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഫോമാ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here