(ടി ഉണ്ണികൃഷ്ണൻ : ഫോമാ ജനറൽ സെക്രട്ടറി )

ഫോമയുടെ 2020-2022 പ്രവർത്തന  കാലയളവിലെ കമ്മറ്റിയുടെ പുതിയ പി.ആർ.ഓ ആയി മിഷിഗണിൽ നിന്നുള്ള സലിം അയിഷയെ ഫോമാ എക്സിക്യൂട്ടീവ്  കമ്മറ്റിയും നാഷണൽ കമ്മറ്റിയും,ഐക്യകണ്ഠേന  തെരെഞ്ഞെടുത്തു.

ഫോമയുടെയും, ഫോമയുടെ വിവിധ ഫോറങ്ങളുടെയും ഈ  പ്രവർത്തന കാലയളവിലെ പരിപാടികളുടെ വിവരങ്ങളും, പ്രവർത്തന മികവുകളൂം, ക്ര്യത്യമായി സമൂഹ മാധ്യമങ്ങളും, ദൃശ്യ-ശ്രവ്യ- മാധ്യമങ്ങളും വഴി, ഫോമയിലെ അംഗസംഘടനകളുടെ പ്രവർത്തകരിലും , പൊതുജനങ്ങളിലും എത്തിക്കുകയും, ഫോമയുടെ യശസ്സുയർത്തിപ്പിടിക്കുകയും ചെയ്യുക  എന്ന കടമ നിർവ്വഹിക്കാൻ സലീമിന് കഴിയുമെന്ന് ഫോമാ വിശ്വസിക്കുന്നു.

നിലവിൽ മിഷിഗണിലെ  കേരള ക്ലബ്ബിന്റെ എക്സിക്യൂട്ടീവ്  അംഗവും, ഫോമ മാഗസിനായ അക്ഷര കേരളത്തിന്റെ  ലിറ്റിററി എഡിറ്ററുമാണ്  ആനുകാലികങ്ങളിലും, ഓൺലൈൻ മാധ്യമങ്ങളിലും കവിതയും, ലേഖനവും എഴുതാറുള്ള ഇദ്ദേഹം  മിഷിഗണിലെ ഏറ്റവും വലിയ സാഹിത്യ കൂട്ടായ്മയായ മിലൻറെ സജീവ അംഗവുമാണ്.  കോവിഡിന്റെ ആരംഭ കാലത്ത് അമേരിക്കയിൽ നിന്നും നാട്ടിലേക്കു പോകാൻ ബുദ്ധിമുട്ടിയവരെ നാട്ടിലെത്തിക്കാൻ രൂപം കൊണ്ട കൂട്ടായ്മയുമായി കൈകോർത്തതും ഫോമയുമായി ഏകോപിപ്പിച്ചതും ഇദ്ദേഹമാണ് . മലയാളി ഹെൽപ്ലൈനിന്റെ ഭാഗമായും പ്രവർത്തിച്ചിരുന്നു.

പത്രപവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും, ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവുമുള്ള സലിം പത്തു വർഷം കേരളത്തിൽ അഭിഭാഷകനായി ജോലി ചെയ്തിരുന്നു.ഇപ്പോൾ ഗ്രാവിറ്റോൺ കമ്പനിയിൽ ഓപ്പറേഷൻ ഡയറക്ടറായി ജോലി ചെയ്‌തു വരുകയാണ്.

സലീമിന് ഫോമയുടെ പി.ആർ.ഓ. ആയി  ചുമതലകൾ ഉത്തരവാദിത്തോടെ ചെയ്യാനും, ഫോമയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയട്ടെ എന്ന്   ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here