ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ ഇന്റര്‍നാഷ്ണല്‍ വിമന്‍സ് ഡേ ആഘോഷിക്കുവാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി വിമന്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ച്ച് എട്ടാം തീയതിയാണ് ലോകമൊട്ടാകെ 2017 ലെ അന്താരാഷ്ട്രവനിതാദിനം കൊണ്ടാടുന്നത്. രാഷ്ട്രീയ, സാമൂഹ്യകലാസാംസ്‌കാരികമേഖലകളില്‍ സ്ത്രീകള്‍ വരിച്ചിട്ടുള്ള നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം തൊഴില്‍രംഗത്തും സമൂഹത്തിലും സ്ത്രീപുരുഷസമത്വം കൈവരിക്കുന്നതിന് വനിതകളെ ആഹ്വാനം ചെയ്യുക എന്നതുമാണ് വനിതാദിനത്തിന്റെ ലക്ഷ്യം. 1908 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ചരിത്രപ്രാധാനമായ വിമന്‍സ് റാലി, വനിതാദിനം എന്ന ആശയത്തിന് മുന്നോടിയായി. തുടര്‍ന്ന് 1911ലാണ് വിവിധരാജ്യങ്ങളിലായി ഇന്റര്‍നാഷ്ണല്‍ വിമന്‍സ്‌ഡേയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് 1911 ലാണ് വിവിധ രാജ്യങ്ങളിലായി ഇന്റര്‍നാഷ്ണല്‍ വിമന്‍സ്‌ഡേയ്ക്ക് തുടക്കം കുറിച്ചത്. ഒരു നൂറ്റാണ്ട് തികഞ്ഞപ്പോള്‍ 2011 മാര്‍ച്ച് മാസം വിമന്‍സ് ഹിസ്റ്ററി മാസം ആയി ആചരിച്ചു.

‘Be Bold for Change’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്രവനിതാദിനത്തിന്റെ ആശയം. ഈ വിഷയത്തെ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള വനിതകള്‍ ഒത്തുചേരുമ്പോള്‍ അതില്‍ ഭാഗവാക്കാകുവാന്‍ കഴിയുന്നതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഫോമാ വിമന്‍സ് ഫോറം ഭാരവാഹികള്‍ പറഞ്ഞു.

ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഫ്‌ളോറിഡ തുടങ്ങി പല സ്ഥലങ്ങളിലുമുള്ള ഫോമ വിമന്‍സ് ഫോറം ചാപ്റ്ററുകള്‍ വനിതാദിനത്തിന് തയ്യാറെടുക്കുകയാണ്. ഈ സംരംഭത്തില്‍ ഭാഗവാക്കാകുവാന്‍ എല്ലാ മലയാളിവനിതകളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡോ.സാറാ ഈശോ: 845 304 4606
ബീനാ വള്ളിക്കളം: 773 507 5344
രേഖാ നായര്‍: 347 885 4886
ഷീലാ ജോസ്: 954 643 4214
കുസുമം ടൈറ്റസ്: 253 797 0252

Rekha Nair

രേഖാ നായര്‍

Kusumum

കുസുമം ടൈറ്റസ്

Beena Vallikkalam

ബീനാ വള്ളിക്കളം

Sarah

ഡോ.സാറാ ഈശോ

LEAVE A REPLY

Please enter your comment!
Please enter your name here