അനിയന്‍ ജോര്‍ജിനെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (KANJ) നാമ നിര്‍ദേശം ചെയ്തു.

രണ്ട് പതിറ്റാണ്ടിലെ പ്രവര്‍ത്തനത്തില്‍ തന്റെ ശക്തമായ നേത്രുപാടവം തെളിയിച്ച അനിയന്‍ ജോര്‍ജ്മലയാളി സമൂഹത്തിനു ഏറെ നേട്ടങ്ങളുണ്ടാക്കാന്‍ പ്രാപ്തനായ നേതാവാണെന്നു കാഞ്ച് വിലയിരുത്തി. 2001-ല്‍ കാഞ്ച് പ്രസിഡന്റ്, 2006-ല്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി, 2008-ല്‍ ഫോമാ സ്ഥാപക ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചു. പിന്നീട് ഫോമാ ഇലക്ഷ കമ്മീഷന്‍ ചെയര്‍ ആയി. ഇപ്പോള്‍ കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍. കോവിഡ് കാലത്ത് അനിയന്റെ നേത്രുത്വത്തില്‍ രൂപീകരിച്ച മലയാളി ഹെല്പ്പ്‌ലൈന്‍ ഗ്രൂപ്പ് നിരവധി പേര്‍ക്ക് സഹായങ്ങളെത്തിച്ചു.

ഫോമായുടെയും അസോസിയേഷനുകളുടെയും വളര്‍ച്ചക്ക് കരുത്തുറ്റ നേത്രുത്വം നല്കാന്‍ അനിയന്‍ ജോര്‍ജിനു കഴിയുമെന്നു കാഞ്ച് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

see also
https://pravasi.us/varthaFull.php?newsId=197211

LEAVE A REPLY

Please enter your comment!
Please enter your name here