ദേവികുളം മുന്‍ എംഎല്‍എയും മുന്‍ സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെ ബിജെപിയിലെത്തിക്കാന്‍ നീക്കം. ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തി. പി.കെ കൃഷ്ണദാസ് ഫോണിലും സംസാരിച്ചു. അതേസമയം നിലവില്‍ അത്തരം കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ലെന്നും വാര്‍ത്ത അടിസ്ഥാന രഹിതമെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു.

നിയസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് പാർട്ടിയിൽ പുറത്തായതാണ് എസ്.രാജേന്ദ്രന്‍. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാജേന്ദ്രനെ പാർട്ടിയിൽ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here