ഫ്‌­ളോറിഡ : ശക്തമായ പേമാരിയും കൊടുംകാറ്റും സൃഷ്ടിച്ചുകൊണ്ട്, ഒരു ന്യൂനമര്‍ദ്ദ കേന്ദ്രത്തിനു ചുറ്റും ചുഴറ്റിയടിച്ചുകൊണ്ട് ഹരി കെയിന്‍ “മാത്യൂ’ ഫ്‌­ളോറിഡായിലും സമീപപ്രദേശങ്ങളിലും ദുരിതം പെയ്യിച്ചുകൊണ്ടിരിക്കുകയാണ്.

ഫ്‌­ളോറിഡായുടെ കിഴക്കന്‍ തീരമായ സൗത്ത് കരോലിന, നോര്‍ത്ത് കരോലിന തുടങ്ങിയ പ്രദേശവാസികള്‍ ജാഗ്രത പാലിക്കേണ്ടതും അധികൃതര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുമാണ്.

ചുഴലിക്കാറ്റും മഴയുമായി യോജിച്ച് ഇതിനോടകം ക്യൂബ, ഹെയ്ത്തി, ഡോമിനിക്കല്‍ റിപ്പബ്ലിക്കന്‍ എന്നിവിടങ്ങളില്‍ വന്‍ കെടുതികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

108 പേരുടെ ജീവനാണ് ചെറിയ പ്രദേശമായ ഹെയ്ത്തിയില്‍ കൊടുംകാറ്റെടുത്തത്. ബാലിത്ത് വൃക്ഷങ്ങള്‍ കടപുഴകി വീണ്ടും മറ്റും കെട്ടിടങ്ങള്‍ പലതും നാമാവശേഷമായി.

സംഹാരതീഷ്ണതയുടെ സുചനകളുടെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 20 ലക്ഷം പേരെ ഒഴിപ്പിക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞു.

ഫ്‌­ളോറിഡ ഗവര്‍ണര്‍ റിക്‌­സ് സ്‌­കോട്ട് ജനങ്ങള്‍ക്കായി പരമാവധി എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ കോസ്റ്റ് ഗാര്‍ഡുകളേയും സൈന്യത്തേയും അധികമായി വിന്യസിച്ചിട്ടുണ്ട്.

ക്യൂബയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രവും, പട്ടണങ്ങളും മണിക്കൂറില്‍ 230 കിലോമീറ്റര്‍ ശക്തിയില്‍ ആഞ്ഞടിച്ചു. കാറ്റില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്.

മയാമി നാഷണല്‍ ഹരികെയിന്‍ സെന്ററില്‍ നിന്നും, ഞങ്ങള്‍ നിവാസികള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഫോര്‍ട്ട് ലോഡര്‍, സെയിന്‍, മയാമി ഇന്റര്‍നാഷണല്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ കുറ്റമറ്റ രീതിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ നടന്നു വരുന്നു. ഏകദേശം 2500 ഫ്‌­ളൈറ്റുകള്‍ ഇതിനോടകം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

നോര്‍ത്ത് കരോലിന ഗവര്‍ണ്ണര്‍ പാറ്റ്മാക് ക്രോറി വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജാക്‌­സന്‍ വില്ലി, മോര്‍ഹേഡ്‌­സിററി എന്നിവിടങ്ങളില്‍ ശക്തമായ പേമാരിയും നാശനഷ്ടങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഗവര്‍ണര്‍ തുടര്‍ന്നു പറഞ്ഞു.

ഡയറ്റോണ ബീച്ച്, വാള്‍ട്ട് ഡിസ്‌­നി, വേള്‍ഡ് സീവേള്‍ഡ് തുടങ്ങിയവകളില്‍ നിന്നുള്ള സംരംഭകന്‍ തങ്ങളുടെ പ്രോഗ്രാമുകളില്‍ മാറ്റം വരുത്തിയതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഡയറ്റോണ ബീച്ചിനും, മറ്റ് സമീപതീരപ്രദേശങ്ങളിലും ഉള്ള ഹോസ്പിറ്റലുകളില്‍ നിന്നും, നേഴ്‌­സിംഗ് ഹോമുകളില്‍ നിന്നും രോഗികളെ മാറ്റിപാര്‍പ്പിക്കുവാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി അധികൃതര്‍ അറിയിച്ചു.

ഫ്‌­ളോറിഡ ഡിവിഷന്‍ എമര്‍ജന്‍സി മാനേജ്‌­മെന്റ് 48 ഷെല്‍ട്ടറുകള്‍ അധികമായി തുറന്നുകൊടുത്തു. കൂടാതെ 13 ഷെല്‍ട്ടറുകള്‍ കൂടി ഉടനെത്തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ഹരികെയിന്‍ മാത്യുവിനെ കാറ്റഗറി നമ്പര്‍ 4­ല്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റ്റാമ്പായിലെ ഒട്ടുമിക്ക പബ്ലിക്ക് സ്­കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജോര്‍ജിയായിലും പരിസരപ്രദേശത്തുമുള്ള അപകടമേഖലകളില്‍നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുവാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണെന്ന് ഗവര്‍ണര്‍ നേതന്‍ഡീല്‍ അറിയിച്ചു.

നാസാ കെന്നടി സ്‌­പേസ് സെന്റര്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. നാഷണല്‍ വെതര്‍ സര്‍വീസ് കാര്യക്ഷമമായ രീതിയില്‍ വിവരങ്ങള്‍ അപ്‌­ഡേറ്റ് ചെയ്യുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നുണ്ട്.

പോലീസ് പെട്രോളിംഗും, സുരക്ഷാക്രമീകരണങ്ങളും സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്ന് പോലീസ് ചീഫ് ഗ്രെഗ്മുള്ളന്‍ അറിയിച്ചു.

ഹെയ്ത്തിയിലേക്ക് അമേരിക്കാ ദുരിതാശ്വാസ നിവാരണത്തിനായി 9 ഹെലികോപ്റ്ററുകളും 100 സൈനികരേയും അയച്ചിട്ടുണ്ട്. അവിടെ നിരവധി പേര്‍ ഭവനരഹിതരാവുകയും, മിക്കവരും താല്‍ക്കാലികമായി അഭയാര്‍ത്ഥി കേന്ദ്രങ്ങളിലുമാണ് കഴിഞ്ഞുവരുന്നത്.

വന്‍തോതിലുള്ള നാശനഷ്ടങ്ങളും ദുരിതകെടുതികള്‍ക്കും ഹരി കെയിന്‍ മാത്യു കാരണമാകുമോ എന്ന് അധികൃതര്‍ ഭയപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഇലക്ഷന്‍ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഈ സമയത്ത്…

ക്യൂബ കടന്നതോടുകൂടി കാറ്റിന്റെ ശക്തി കുറഞ്ഞ്, മണിക്കൂറില്‍ 190 കിലോമീറ്ററിലാണ് വീശിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു.
mathewhurrycane_pic3 mathewhurrycane_pic2

LEAVE A REPLY

Please enter your comment!
Please enter your name here