രാജ്യത്ത് 500, 1000 നോട്ടുകളുടെ ക്രയവിക്രയങ്ങള്‍ മരവിപ്പിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ബാങ്കുകളേയും ഞെട്ടിച്ചു.
പണം കൈകാര്യം ചെയ്യേണ്ട ബാങ്കുകള്‍ക്ക് യാതൊരു നിര്‍ദ്ദേശവും ഇതു സംബന്ധിച്ചു നല്‍കിയിരുന്നില്ല.ബാങ്കുകളില്‍ ഏറ്റവും കുറവുള്ള നോട്ടുകളാണ് നൂറിന്റേയും അതില്‍ താഴേയുള്ള നോട്ടുകളും. ചില ബാങ്കുകളില്‍ അതു കണികാണാന്‍ തന്നെ കിട്ടാനില്ല.

ബുധനാഴ്ച ബാങ്ക് അവധിയാണെങ്കിലും വ്യാഴാഴ്ച തുറന്നു പ്രവര്‍ത്തിക്കേണ്ടിവരും. ജനം പണം മാറ്റാന്‍ ബാങ്കുകളില്‍ വരുമ്പോള്‍ എന്തു പറയണമെന്ന അവസ്ഥയാലാണ് ജോലിക്കാന്‍.

അതിനിടെ രണ്ടായിരത്തിന്റെ പുതിയനോട്ടുകള്‍ ബാങ്കുകളില്‍ ബുധനാഴ്ചയെത്തും. എന്നാല്‍ അതു എന്നുമുതല്‍ വിതരണം ചെയ്യണമെന്ന കാര്യത്തിലും അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here