വാഷിങ്ടൺ∙ ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സെർച്ച് എൻജിനായ ഗൂഗിളിന്റെ സിഇഒ ആയി ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈയെ നിയമിച്ചു. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെർജി ബ്രിനുമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഗൂഗിളിനെ പല കമ്പനികളായി വിഭജിച്ചു. ആൽഫബെറ്റ് എന്നു പേരിട്ടിരിക്കുന്ന പുതിയ കമ്പനിയിലെ ഉപകമ്പനിയായിരിക്കും ഇനി ഗൂഗിൾ.

ഗൂഗിളിന്റെ ആൻഡ്രോയ്സ് വിഭാഗം തലവനായിരുന്നു ഇന്ത്യൻ വംശജൻ സുന്ദർ പിച്ചൈ. തമിഴ്നാട് ചെന്നൈ സ്വദേശിയാണ്. ഐഐടി ഖൊരഗ്പൂരിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ സുന്ദർ പിച്ചൈ ക്രോം അടക്കം ഗൂഗിളിന്റെ നവീന ഉൽപ്പന്നങ്ങളുടെയൊക്കെ ആവിഷ്ക്കരണത്തിൽ ശ്രദ്ധേയ പങ്കു വഹിച്ചിട്ടുണ്ട്.

സുന്ദർ 2004 ലാണ് ഗൂഗിളിൽ ചേർന്നത്. സുന്ദര്‍ പിച്ചൈയുടെ ഒരു വര്‍ഷത്തെ സേവനത്തിനിടെ അദ്ദേഹം പ്രകടിപ്പിച്ച ആത്മാർഥതയും കാര്യങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും ആണ് ഇപ്പോള്‍ സിഇഒ പദവി വരെ എത്തിച്ചത്.

സൈബർ ലോകത്തെ വമ്പന്മാരായ ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും തലപ്പത്ത് ഇപ്പോഴുള്ളത് ഇന്ത്യക്കാരണ്. സുന്ദർ പിച്ചൈയും സത്യ നാഥെല്ലയും. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നാഥെല്ല മൈക്രോസോഫ്റ്റിന്റെ തലപ്പത്തെത്തുന്നത്. ഹൈദരാബാദ് സ്വദേശിയാണ് അദ്ദേഹം.

സൈബർ ലോകത്ത് ചരിത്രപ്രധാനമായ മാറ്റങ്ങളാണ് വിഭജനത്തിലൂടെ ഗൂഗിൾ വരുത്തിയത്. ആൽഫബെറ്റിനു കീഴിലെ ഏറ്റവും വലിയ കമ്പനിയായിരിക്കും ഗൂഗിൾ. ലാബ് എക്സ്, വിങ്, നെസ്റ്റ് തുടങ്ങിയ കമ്പനികളും ആൽഫബെറ്റിന്റെ കീഴിലാക്കിയിട്ടുണ്ട്. എന്നാൽ സെർച്ച് എൻജിൻ, സെർച്ച് പരസ്യങ്ങൾ, മാപ്പുകൾ, ആപ്പുകൾ, യൂട്യൂബ്, ആൻഡ്രോയിഡ് എന്നിവ ഗൂഗിളിൽ തന്നെ തുടരും. സുന്ദർ പിച്ചൈയുടെ നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ഗൂഗിളിലെ പുതിയ

LEAVE A REPLY

Please enter your comment!
Please enter your name here