ന്യൂയോർക്ക്‌: അമിത ഡോസിൽ ലഹരി ഉപയോഗിച്ചതിനാൽ അമേരിക്കയിൽ ഒരുവർഷത്തിനിടെ പൊലിഞ്ഞത്‌ 81,000ലധികം ജീവൻ. 2019 ജൂൺ ഒന്നുമുതൽ 2020 മെയ്‌ 31 വരെയുള്ള കണക്കാണ്‌ സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ പ്രസിദ്ധീകരിച്ചത്‌. മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും ഉയർന്ന നിരക്കാണിത്‌. സാധാരണ ജീവിതത്തിൽ കോവിഡ്‌ ഉളവാക്കിയ സങ്കീർണതകളും വർധനയ്‌ക്ക്‌ കാരണമായിരിക്കാമെന്നാണ്‌ വിലയിരുത്തൽ.

സിന്തറ്റിക്‌ ലഹരി പദാർഥങ്ങളുടെ ഉപയോഗം 38 ശതമാനം ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ചിലയിടങ്ങളിൽ 50 ശതമാനംവരെയാണ്‌ വർധന. 10 പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണത്തിൽ 98 ശതമാനം വർധനയുണ്ടായി. കൊക്കെയിൻ അമിതോപയോഗംമൂലം മുൻവർഷങ്ങളിലേക്കാൾ 27 ശതമാനം ആളുകൾ കൂടുതലായി മരിച്ചു.

അടച്ചുപൂട്ടൽ ഒരോ ആഴ്ച പിന്നിടുമ്പോഴും ആളുകൾ ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ്‌ 19 ശതമാനം വീതം കൂടുന്നതായും കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here