ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തിൽ സമാജം അംഗങ്ങളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ സംഭരിച്ചു,  ധനസമാഹരണവും നടത്തി ന്യൂജേഴ്‌സിയിലെ ബർഗെൻഫീൽഡ്‌ ആസ്ഥാനമായി  പ്രവർത്തിക്കുന്ന സൈന്റ്റ് ജോൺസ് ഫുഡ് പാൻട്രിക്ക്‌ സഹായഹസ്തമേകി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന അനേകം പേർക്ക് സാന്ത്വനമേകി ഈ ക്രിസ്തുമസ് പുതുവത്സരാഘോഷവേളയിൽ ഇത്തരമൊരു ജീവകാരുണ്യപ്രവർത്തിക്ക് നേതൃത്വം കൊടുത്ത കേരള സമാജം ഓഫ് ന്യൂജേഴ്‌സി അംഗങ്ങൾ പ്രത്യേക  അനുമോദനങ്ങൾ അർഹിക്കുന്നുവെന്നു ഫുഡ് പാന്ററി ഡയറക്ടർ ടെറി റയൻ അഭിപ്രായപെട്ടു

ഡിസംബർ ഇരുപതിന്‌ സംഘടിപ്പിച്ച സംഭാവനദാന ചടങ്ങിൽ കേരള സമാജം ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് സിറിയക് കുര്യൻ, സെക്രട്ടറി ജിയോ ജോസഫ്, ട്രഷറർ നിതീഷ് തോമസ് , കമ്മിറ്റി അംഗങ്ങളായ ഹരികുമാർ രാജൻ, ബോബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു . സെബാസ്റ്റ്യൻ ജോസഫ് ഈ ജീവകാരുണ്യ സംരംഭത്തിന്റെ മുഖ്യസംഘാടകനായി പ്രവർത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here