ഉയിഗുര്‍ മുസ്ലീങ്ങളെ നിര്‍ബന്ധിത തൊഴിലിന് ഇരയാക്കുന്നതായി ചൂണ്ടിക്കാട്ടി ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. തക്കാളി, പരുത്തി എന്നിവ കൊണ്ട് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ  ഇറക്കുമതിക്കാണ് വിലക്കേര്‍പ്പെടുത്തിയത്. തൊഴിലാളികളെ നിര്‍ബന്ധിത തൊഴിലിനിരയാക്കിയാണ് തക്കാളിയും, പരുത്തിയും കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്നാണ് കണ്ടെത്തല്‍.

ഉയിഗുര്‍ മുസ്ലീങ്ങളെ നിര്‍ബന്ധിത തൊഴിലിന് ഇരയാക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇറക്കുമതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയാണ് അറിയിച്ചത്. ഒരു തരത്തിലുമുള്ള നിര്‍ബന്ധിത തൊഴില്‍ രീതികളോടും യോജിക്കില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് ഡെപ്യൂട്ടി സെക്രട്ടറി കെന്നെത്ത് ക്യക്കിനെല്ലി പറഞ്ഞു. ഇതുവരെ ഒന്‍പത് ബില്യണ്‍ ഡോളറിന്റെ പരുത്തി ഉത്പന്നങ്ങളും, പത്ത് മില്യണ്‍ ഡോളറിന്റെ തക്കാളി ഉത്പന്നങ്ങളുമാണ് അമേരിക്ക ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here