വാഷിംഗ്ടൺ : തത്കാലം വിടപറയുന്നു,​ നമുക്ക് വൈകാതെ വീണ്ടും കാണാമെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന ഡൊണാൾഡ് ട്രംപ് പറഞ്ഞു. പിന്നാലെ യു.എസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പടിയിറങ്ങി. ആൻഡ്ര്യൂസ് എയർ ബേസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പത്തു മിനിട്ടോളമായിരുന്നു ട്രംപിന്റെ വിടവാങ്ങൽ പ്രസംഗം. സംഗിച്ചു. ഹെലികോപ്ടറിൽ ഭാര്യ മെലാനിയയ്‌ക്കൊപ്പമാണ് ട്രംപ് ചടങ്ങിനെത്തിയത്.ഫ്ലോറിഡയിലേക്ക് വിമാനത്തിലാണ് ട്രംപ് മടങ്ങിപ്പോയത്. എയർ ബേസിൽ ഒരുമിച്ചുകൂടിയ അനുയായികളെ ട്രംപിനൊപ്പം മെലാനിയയും അഭിസംബോധന ചെയ്തു.

കുടുംബത്തിനും വൈസ് പ്രസിഡന്റിനും ജീവനക്കാർക്കും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം തുടങ്ങിയത്. അമേരിക്കൻ ജനതയെ സ്‌നേഹിക്കുന്നു. ഇപ്പോൾ തൽക്കാലം വിടപറയുന്നു. പക്ഷേ, ഇതൊരു ദീർഘകാലത്തേക്കുള്ള വിടപറച്ചിലാവില്ലെന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് വൈകാതെ വീണ്ടും കാണാം ട്രംപ് പറഞ്ഞു. ജീവിതകാലത്തെ ഏറ്റവും വലിയ ആദരവായിരുന്നു പ്രസിഡൻഷ്യൽ പദവിയെന്നും ട്രംപ് പറഞ്ഞു. അവിശ്വസനീയമായ നാലു വർഷമാണ് കടന്നുപോയത്. നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്നും ട്രംപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here