പി പി ചെറിയാന്‍

വാഷിങ്ടന്‍ ഡി സി: ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്ററിന്റെ നിര്‍ദേശപ്രകാരം കൊറോണ വൈറസ് പാന്‍ഡമിക്കിന്റെ ഭീഷണി നിലനില്‍ക്കെത്തന്നെ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെ പിന്തുണക്കുന്നതായി ബൈഡന്‍ ഗവണ്‍മെന്റിലെ ഏറ്റവും ഉയര്‍ന്ന ഹെല്‍ത്ത് എക്‌സ്‌പെര്‍ട്ട് ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു. തികച്ചും കണക്കുകളുടെ അടിസ്ഥാനത്തിലാണ് സിഡിസി കുട്ടികളെ സ്‌കൂളില്‍ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. മാത്രമല്ല നൂറു ദിവസത്തിനുള്ളില്‍ കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ എട്ടാം ഗ്രേഡ് വരെയുള്ള കുട്ടികളെ സ്‌കൂളുകളില്‍ അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി ബൈഡനും പറയുന്നു.

image

സാമൂഹിക അകലം പാലിച്ചും, മാസ്‌ക്ക് ധരിച്ചും കുട്ടികളെ സ്‌കൂളുകളില്‍ അയയ്ക്കാവുന്നതാണെന്ന് സിഡിസി അധികൃതര്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് 19 വ്യാപനം തടയുന്നതിനാവശ്യമായ പരിശീലനം പ്രദേശീക തലത്തിലും സ്‌കൂള്‍ അധികൃതര്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കേണ്ടതാണെന്ന് പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ തുറക്കുന്നതിനെകുറിച്ചു വലിയ രാഷ്ട്രീയ വിവാദം ഇന്ന് അമേരിക്കയിലൊട്ടാകെ നിലനില്ക്കുന്നു. പുതിയ ഭരണകൂടത്തിന്റെ പ്രഥമ ലക്ഷ്യം തന്നെ, കുട്ടികളെ എത്രയും വേഗം സ്‌കൂളുകളില്‍ എത്തിച്ചു പഠനം തുടരണമെന്നതാണ്. പ്രസിഡന്റ് ബൈഡനു ഇതു വലിയൊരു വെല്ലുവിളി തന്നെയാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here