ജോയിച്ചന്‍ പുതുക്കുളം
 
കാലിഫോണിയ : സാക്രമെന്റോ റീജിയണല്‍  അസോസിയേഷന്‍  ഓഫ്മലയാളീസിന്റെ (സര്‍ഗം) ആഭിമുഖ്യത്തില്‍ നടത്തുന്ന “ഉത്സവ് സീസണ്‍ 2′ എന്ന ഓണ്‍ലൈന്‍  ഭരതനാട്യമത്സരം അവസാന ഘട്ടങ്ങളിലേക്ക്. രണ്ടുറൗണ്ടുകളിലായി വിധിനിര്‍ണയിക്കുന്ന  ഈ പരിപാടിയുടെ പ്രദര്‍ശനവും മികച്ച  10 പേരുടെ പ്രഖ്യാപനവും ഫെബ്രുവരി 6 (ജൂനിയര്‍), ഫെബ്രുവരി 12 (സീനിയര്‍), ഫെബ്രുവരി 20 (അഡള്‍ട്ട്) തീയതികളിലായിനടത്തപ്പെടുന്നു.
 
പരിപാടിയുടെ വിജയികളെ ഗ്രാന്‍ഡ് ഫൈനല്‍  ദിനമായ ഫെബ്രുവരി  28നു  പ്രഖ്യാപിക്കും.  നോര്‍ത്ത് അമേരിക്കയില്‍  നിന്നുംകാനഡയില്‍  നിന്നുള്ള 100ല്‍ പരം മത്സരാര്‍ഥികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ ഇന്ത്യയില്‍  നിന്നുള്ള പ്രഗത്ഭരായ ഗുരുക്കന്മാര്‍  വിധികര്‍ത്താക്കളായി എത്തി എന്നതും മത്സരത്തിന്റെ മാറ്റുകൂട്ടുന്നു. മേലത്തുര്‍  ഭരതനാട്യത്തില്‍  തനതായ വ്യക്തിമുദ്രപതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണന്‍, നാട്യരംഗത്തെ നിരവധി പുരസ്കാരങ്ങള്‍  കരസ്ഥമാക്കിയ
പവിത്ര ഭട്ട്, നാല്‍പതിയെഴുവര്‍ഷത്തിലേറെയായി ഭരതനാട്യരംഗത്തെ പ്രഗത്ഭയായ ഗുരു ഗിരിജചന്ദ്രന്‍  എന്നിവരാണ് ഫൈനല്‍  റൗണ്ടില്‍ വിധിനിര്‍ണയിക്കുന്നത്.
 
മഞ്ജു കമലമ്മ, ബിനി മൃദുല്‍, ഭവ്യ സുജയ്, സജിനി ജിജോ, അനിത സുധീര്‍  തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉത്സവ്‌സീസണ്‍  2 യിലെ മത്സരങ്ങളും ഗ്രാന്‍ഡ് ഫൈനലും കാണാനായി ഏവരെയുംക്ഷണിക്കുന്നതായി സര്‍ഗം പ്രസിഡന്റ്  രാജന്‍ ജോര്‍ജ് ന്യൂസ്  മീഡിയയോട് പറഞ്ഞു.
 
സ്‌റ്റേജ് മത്സരങ്ങള്‍  നടത്താന്‍  പറ്റാത്ത  ഈ  അവസരത്തില്‍  രാജ്യന്തരതലത്തില്‍ ഒരുനൃത്തപരിപാടി സംഘടിപ്പിക്കാന്‍ പറ്റിയത് വലിയൊരുനേട്ടമായി കരുതുന്നുഎന്ന് സെക്രട്ടറി മൃദുല്‍  സദാനന്ദന്‍  പറഞ്ഞു. കോവിഡ് കാലത്ത്‌നടത്തുന്ന ഈ  പരിപാടി  വന്‍  വിജയമാക്കിതീര്‍ക്കണമെന്ന് സര്‍ഗം ചെയര്‍മാന്‍  രശ്മി നായരോടൊപ്പം വൈസ് പ്രസിഡന്റ്  വില്‍സണ്‍ നെച്ചിക്കാട്ട്,  ട്രെഷറര്‍ സിറില്‍ ജോണ്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജ് പുളിച്ചുമാക്കല്‍ എന്നിവര്‍  അഭ്യര്‍ത്ഥിച്ചു.
 
ഈ  പരിപാടിയുടെ തത്സമയസംപ്രേക്ഷണം കാണാനായി സന്ദര്‍ശിക്കുക: http://live.sargam.us

കൂടുതല്‍  വിവരങ്ങള്‍ക്ക്:  http://www.sargam.us/utsav

LEAVE A REPLY

Please enter your comment!
Please enter your name here