വിൽസൻ ഉഴത്തിൽ 

 

ഫോമാ സൺഷൈൻ റീജിയന്റെ ഔപചാരികമായ ഉൽഘാടനം  കോവിഡ് പ്രോട്ടോക്കോളിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്‌  വർണ്ണഗംഭീരമായി റ്റാമ്പായിലെ ക്നാനായ തൊമ്മൻ സോഷ്യൽ ഹാളിൽ വച്ചു ഫോമാ  പ്രസിഡന്റ്  അനിയൻ ജോർജും സൺഷൈൻ റീജിയൻ വൈസ്പ്രസിഡന്റ്  വിൽ‌സൺ ഉഴത്തിലും ചേർന്ന് ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു .ഫോമാ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ഫോമാ ട്രഷറർ  തോമസ് ടി ഉമ്മൻ  , ജോയിന്റ് ട്രഷറർ ബിജു  തോണിക്കടവിൽ എന്നിവർ സന്നിഹിതരായിരുന്നു.

ഫെബ്രുവരി 13 ന് വൈകിട്ട് 4 :45  നു ചെണ്ടമേളത്തിന്റെയും, നൂറിൽപരം സ്ത്രീപുരുഷന്മാരുടെയും   അകമ്പടിയോടെ നേതാക്കന്മാരെ  ഹാളിലേക്ക് ആനയിച്ചു.

ആക്സ മെറിൻ  സന്തോഷിന്റെ പ്രാർത്ഥന  ഗാനത്തോടെ ആർ വി പി  വിൽ‌സൺ ഉഴത്തിലിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. അമേരിക്കൻ ദേശീയഗാനം ഡാന ജോണും , ഇന്ത്യൻ ദേശീയഗാനം ദിവ്യ എഡ്‌വേർഡും  ഷീല ഷാജുവും  ചേർന്ന് ആലപിച്ചു.

സൺഷൈൻ റീജിയൻ ചെയർമാൻ  ശ്രീ. ജെയ്സൺ സിറിയക് സ്വാഗതം ആശംസിച്ചു.

അധ്യക്ഷൻ  വിൽ‌സൺ ഉഴത്തിൽ ഫോമാ കേരളത്തിലുണ്ടായ പ്രളയത്തിലും കോവിഡ് കാലത്തും  നൽകിയ സ്തുത്യർഹമായ സേവനങ്ങളെ പ്രകീർത്തിക്കുകയും  , റീജിയൻ നടത്താനിരിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും  വിശദീകരിച്ചു. യോഗത്തിൽ ഫോമാ പ്രസിഡന്റ്  ശ്രീ. അനിയൻ ജോർജ്  ഫോമായുടെ പുതിയ ചാരിറ്റി പദ്ധതിയായ ഹെല്പിങ് ഹാൻഡ്‌സിന്റെ  പ്രവർത്തനങ്ങളെപ്പറ്റിയും വിശദമായി സംസാരിച്ചു


ഫോമാ ജനറൽ സെക്രട്ടറി  ടി . ഉണ്ണികൃഷ്ണൻ ഫോമയിലെ  യുവജന വിഭാഗം  , വുമൺസ് ഫോറം എന്നിവയുടെ     പ്രവർത്തനങ്ങളെപറ്റി വിശദീകരിച്ചു. ഫോമാ ട്രഷറർ  തോമസ് ടി ഉമ്മൻ നഴ്സിംഗ് ഫോറം , സീനിയർ ഫോറം എന്നിവയുടെ  ആവശ്യകതയെപ്പറ്റിയും പറഞ്ഞു. ജോയിന്റ്  ട്രഷറർ  ബിജു തോണിക്കടവിൽ ഗ്രാൻഡ് കാനിയെൻ യൂണിവേഴ്സിറ്റിയിൽനിന്നും ഫോമാ  വഴി കിട്ടാവുന്ന സ്കോളർഷിപ്  പ്രോഗ്രാമിനെ കുറിച്ച് വിവരിച്ചു.

 

ഫോമാ നാഷണൽ കമ്മറ്റി മെമ്പറന്മാരായ ബിനൂപ് കുമാർ , ബിജു ആന്റണി  എന്നിവർ സൺഷൈൻ റീജിയന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എപ്പോഴും കൂടെയുണ്ടാകും എന്നു  പ്രസംഗത്തിൽ പറഞ്ഞു. സൺഷൈൻ റീജിയന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ     പ്രവർത്തനോദ്ഘാടനം ശ്രീമതി. അമ്മിണി ചെറിയാൻ ദീപം തെളിച്ചു സംസാരിച്ചു. മെമ്പേഴ്‌സ്  ജെയ്‌സൺ സിറിയക് , റെജി  സെബാസ്റ്റ്യൻ  , ബിജു ലൂക്കോസ്  , ഷാന്റി വര്ഗീസ് , ടിറ്റോ ജോൺ വിമൻസ് ഫോറം സ്മിത നോബിൾ ദീപം തെളിച്ചുകൊണ്ട് സംസാരിച്ചു . മെമ്പേഴ്‌സ് സുനിത മേനോൻ, ഷീലാ ഷാജു, കൾച്ചറൽ ഫോറം ശ്രീ ഹരി കുമാർ ദീപം തെളിയിച്ചുകൊണ്ട് സംസാരിച്ചു .. ഏരിയ കോർഡിനേറ്റർ ഷിബു ജോസഫ്ഉം സന്നിഹിതനായിരുന്നു. അഗ്രികൾച്ചർ ഫോറം ശ്രീ ഷെൻസി മാണി ദീപം തെളിച്ചു കൊണ്ട് സംസാരിച്ചു. ബിസിനസ് ഫോറം ജോസ് സെബാസ്റ്റ്യൻ , സുശീൽ നാലകത്തു എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീ സന്തോഷ് തോമസ് ദീപം തെളിയിച്ചുകൊണ്ട് സംസാരിച്ചു. കൃഷിപാഠം ക്ലാസ് സീസൺ- 2  ഉത്ഘാടനം ബഹു സിറിൽ ഡേവി അച്ചൻ നിർവഹിച്ചു. ശ്രീ ജെയിംസ് ഇല്ലിക്കൽ ( ഫോമാ ഹെല്പിങ് ഹാൻഡ്‌സ് സോണൽ കോഓർഡിനേറ്റർ) , ശ്രീ ജോസ് സെബാസ്റ്റ്യൻ (റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് ) ശ്രീ സാബു  ലൂക്കോസ് തുടങ്ങിയവർ പരിപാടിയുടെ സ്പോൺസർന്മാരായിരുന്നു .
 

സൺഷൈൻ റീജിയണിലെ അംഗസംഘടനാ  പ്രസിഡന്റുമാരെയും,അസോസിയേഷനെ പ്രതിനിധീകരിച്ചു വന്നവരെയും ഫോമാ നേതൃത്വം പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. എല്ലാ അസോസിയേഷൻ ഭാരവാഹികളും ഫോമായ്ക്കുള്ള  പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു സംസാരിച്ചു ഫോമാ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി സുനിൽ വര്ഗീസ് , പൊളിറ്റിക്കൽ ഫോറം ചെയര്മാന് സജി കരിമ്പന്നൂർ , മുൻ നാഷണൽ കമ്മിറ്റി അംഗം നോയൽ മാത്യു , മലയാളത്തിനൊരു ഡോളർ കമ്മിറ്റി ചെയര്മാന്  ജോമോൻ ആന്റണി  എന്നിവർ ആശംസകൾ അർപ്പിച്ചു.



പൗലോസ് കുയിലാടനും, നിവിൻ ജോസും നേതൃത്വം  നൽകിയ ഫോമാ  നാടകമേളയുടെ മത്സരവിജയികൾക്കുള്ള  ട്രോഫികളും , സ്പോൺസേഴ്‌സിനുള്ള ഫലകങ്ങളും  നൽകി ആദരിച്ചു . ശാലു ജോസഫ് ,ഡോ. കാരൻ ചെറിയാൻ ജോസഫ് അഞ്ജലി ചെമ്പരത്തി ,ഡാന ജോൺ , ജിജി ,നിവിൻ ജോസ്, ഹരികുമാർ തുടങ്ങിയവർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു മികവുറ്റ കഴിവുകളോടെയും,അചഞ്ചലമായ ഭാഷാ ശൈലിയോടും കൂടി ശ്രീമതി ഷീല ഷാജുവിന്റെയും, ശ്രീമതി അഞ്ജന ഉണ്ണിക്കൃഷ്ണന്റെയും  എംസി  കൊണ്ട് മീറ്റിംഗിന് കൂടുതൽ കൊഴുപ്പേകി .

 

സൺഷൈൻ  റീജിയന്റെ സെക്രട്ടറി  ശ്രീ .ബിജു ലൂക്കോസിന്റെ നന്ദി പ്രകടനത്തോടും അതിനു ശേഷം ഡിന്നറോടും കൂടി 8 മണിയോടുകൂടി മീറ്റിംഗ് പര്യവസാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here