ഡാളസ്സ്: ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില കുതിച്ചുയര്‍ന്നതോടെ അമേരിക്കയിലും ഗ്യാസിന്റെ വിലയില്‍ വന്‍ കുതിപ്പ് 20201 വര്‍ഷാരംഭത്തില്‍ 51.22 ഡോളറായിരുന്നു ക്രൂഡോയലിന്റെ വില മാര്‍ച്ച് 4 ബുധനാഴ്ച 66 ഡോളര്‍ എത്തിയതാണ് വിലവര്‍ദ്ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഗ്യാസിന്റെ ഡിമാന്റ് വര്‍ദ്ധിച്ചതും, ഉല്‍പാദനം കുറഞ്ഞത്. മറ്റൊരു കാരണമാണ്. അമേരിക്കയില്‍ ശരാശരി ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില (റഗുലര്‍) 2.745 ഡോളറില്‍ എത്തി നില്‍ക്കുന്നു.

ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്തിലും ഓരോ ദിവസവും ഗ്യാസിന്റെ വില വര്‍ദ്ധിക്കുകയാണ്. ഫെബ്രുവരി ആദ്യവാരം 2 ഡോളറിന് താഴെയായിരുന്നു. ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില മാര്‍ച്ച് ആദ്യ ദിനങ്ങളില്‍ 2.51 ഡോളര്‍ വളരെ വര്‍ദ്ധിച്ചു. ഇത് സാധാരണ നിലവാരത്തിലുള്ള ഗ്യാസിന്റെ വിലയാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഗ്യാസിന് ഗ്യാലന് 3.50 വരെയാണ് വില ഈടാക്കുന്നത് ക്രൂഡോയലിന്റെ വില വര്‍ദ്ധിക്കുന്നതോടൊപ്പം ഇനിയും ഗ്യാസിന്റെ വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു. അമേരിക്കയില്‍ ഗ്യാസ് ഉല്‍പാദിപ്പിക്കുന്ന ടെക്‌സസ്സ് സംസ്ഥാനത്ത് പോലും വില പിടിച്ചു നിര്‍ത്താനാകാത്ത അവസ്ഥയാണ്. പെട്രോളിയം ഉല്‍പാദനങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന ഗവര്‍ണര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മഹാമാരിയുടെ വ്യാപനത്തില്‍ പൊറുതിമുട്ടി കഴിയുന്ന അമേരിക്കന്‍ ജനതയ്ക്ക് ഗ്യാസ് വില വര്‍ദ്ധിച്ചത് മറ്റൊരു തിരിച്ചടിയായി. അമേരിക്കയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങഅങി തുടങ്ങിയതോടെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. ഗ്യാസിന്റെ ഉപയോഗം ഇതനുസരിച്ച് വര്‍ദ്ധിച്ചത്. സാധാരണക്കാരന്റെ സാമ്പത്തിക ഭാരവും വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here