ഹൂസ്റ്റൺ : ആസന്നമായ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി ഉജ്ജ്വല വിജയം നേടുമെന്നും നിരവധി ചെറുപ്പക്കാരും പുതുമുഖങ്ങളുമടങ്ങുന്ന ഏറ്റവും മികവാർന്ന സ്ഥാനാർത്ഥികളുമായാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഹൂസ്റ്റണിൽ ചേർന്ന  യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകനയോഗം വിലയിരുത്തി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള)  ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന നേതൃയോഗത്തിൽ വിവിധ നേതാക്കൾ സംസാരിച്ചു. കഴിഞ്ഞ  അഞ്ചു വർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്തിൽ കേരളം ജനത മടുത്തു കഴിഞ്ഞുവെന്നും നാടിന്റെ നന്മക്ക് യുഡിഎഫ് ഭരണം അനിവാര്യമാണെന്നും  നേതാക്കൾ ചൂണ്ടിക്കാട്ടി. പിൻവാതിൽ നിയമനങ്ങൾ, സ്വജന പക്ഷപാതം, ഡോളർ കടത്ത്, സ്വർണ കടത്ത് , സ്വപ്ന വിവാദം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. വിവിധ മണ്ഡലങ്ങളിൽ ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിന്  വിവിധ പദ്ധതികൾക്ക് രൂപവും നൽകി.  

 
മാർച്ച് 14 ന് ഞായറാഴ്ച വൈകുന്നേരം സ്റ്റാഫ്‌ഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വൈകുന്നേരം 5 മണിക്കായിരുന്നു യോഗം. ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഹൂസ്റ്റൺ ചാപ്റ്റർ ചെയർമാൻ ജോസഫ് എബ്രഹാം, സ്റ്റാഫൊർഡ് സിറ്റി കൌൺസിൽമാനും മുൻ ഇന്ത്യൻ  യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ കെൻ മാത്യു, ഐഒസി ടെക്സാസ് ചാപ്റ്റർ പ്രസിഡണ്ട് ജെയിംസ് കൂടൽ, ടെക്സാസ് ചാപ്റ്റർ ജനറൽ  സെക്രട്ടറി ജീമോൻ റാന്നി, മറ്റു നേതാക്കളായ ജോമോൻ ഇടയാടി, സൈമൺ വാളച്ചേരിൽ, ജോർജ് ഏബ്രഹാം , എ.സി.ജോർജ്,   ബിബി പാറയിൽ, റെനി കവലയിൽ, സജി ഇലഞ്ഞിക്കൽ , ഷെറി ഓലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഹൂസ്റ്റൺ ചാപ്റ്റർ ജനറൽ സെക്രട്ടറി വാവച്ചൻ മത്തായി സ്വാഗതവും ട്രഷറർ എബ്രഹാം തോമസ്ഡ് നന്ദിയും അറിയിച്ചു.

 റിപ്പോർട്ട് : ജീമോൻ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here