ന്യൂയോർക്ക്: യുണൈറ്റഡ് എയർലൈൻസ് ഹോൾഡിങ് ഇൻ കോർപ്പറേഷൻ സൂപ്പർസോണിക് യാത്രയ്ക്കുള്ള സാധ്യതാവിപണിയിലേക്ക് കൊതിച്ചു ചാടുകയാണ്. ബൂം ടെക്നോളജി ഇൻ കോർപ്പറേഷൻ ഓവർച്ചർ എയർക്രാഫ്റ്റിനായുള്ള ആദ്യത്തെ ഓർഡർ യുണൈറ്റഡ് എയർലൈൻസിന് നല്കിക്കൊണ്ട് ധാരണാപത്രം ഒപ്പുവച്ചു. 2029 ഓടെ യാത്രക്കാർക്ക്  യാത്ര ചെയ്യുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കോൺകോഡ് നിർത്തലാക്കി 18 വർഷത്തിന് ശേഷമാണ് ഇത്തരമൊരു സൂപ്പർ സോണിക് വിമാനം പുറത്തിറക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. പകർച്ചവ്യാധികളുടെ ഇടയിൽ യാത്രക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടായ വിമാനക്കമ്പനികൾ അടുത്തയിടെ പുനരുജ്ജീവിപ്പിച്ചതോടെയാണ് ഇത്തരമൊരു കരാർ പ്രാബല്യത്തിൽ വരുന്നത്.

യുണൈറ്റഡ് എയർലൈൻസ് സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഓവർച്ചർ വിമാനത്തിൻറെ വില 200 മില്യൻ ഡോളർ ആണെന്നും ഇത് 3 ബില്ല്യൻ ഡോളറിന്റെ ഇടപാടായി മാറുമെന്നും ബൂം അധികൃതർ അറിയിച്ചു. 27 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം അവസാനത്തെ വാണിജ്യ സൂപ്പർസോണിക് ജെറ്റ് ആയ കോൺകോഡ് 2003 ൽ പറക്കുന്നത് നിർത്തിയിരുന്നു. ഓവർച്ചർ ജെറ്റിന് 1.7മാക് സ്പീഡ് കൈവരിക്കാൻ കഴിയും. ഇന്നത്തെ ഏറ്റവും വേഗതയേറിയ വാണിജ്യ ജെറ്റ് ലൈനറുകളുടെ ഇരട്ടി വേഗത. ഇപ്പോൾ ആറര മണിക്കൂർ വേണ്ടിവരുന്ന ലണ്ടൻ ന്യൂയോർക്ക് യാത്ര മൂന്നര മണിക്കൂർ മാത്രമെ എടുക്കൂ എന്ന് കമ്പനി അവകാശപ്പെടുന്നു.65 മുതൽ 88 വരെ യാത്രക്കാർക്ക് ഇതിൽ യാത്ര ചെയ്യാം. എല്ലാം ബിസിനസ് ക്ലാസ് സീറ്റുകൾ ആയിരിക്കുമെന്ന്  അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here