ഹൂസ്റ്റണ്‍: കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ ഓണമഹോത്സവം ആകര്‍ഷകമായ കേരളത്തനിമയുള്ള വിവിധ പരിപാടികളോടെ വെര്‍ച്വല്‍ ആയി – സൂം – ഫ്‌ളാറ്റുഫോമില്‍ സെപ്റ്റംബര്‍ 4ന് ശനിയാഴ്ച രാവിലെ 11 മണി മുതല്‍ നടത്തുന്നു. “സൂം’ ഓപ്പണ്‍ ഫ്‌ളാറ്റുഫോറത്തില്‍ നടത്തുന്ന ഈ ഓണാഘോഷ മഹോത്സവത്തില്‍ നാടിന്റെ നാനാഭാഗത്തു നിന്നും യാതൊരു വിധ വലിപ്പ ചെറുപ്പമില്ലാതെ “മാവേലി നാടു വാണീടുംകാലം’ മാനുഷരെല്ലാരുമൊന്നുപോലെ’’ എന്ന രീതിയില്‍ വൈവിധ്യമേറിയ മലയാളി തനിമയുള്ള ആകര്‍ഷകമായ കലാപരിപാടികള്‍ അരങ്ങേറും. ഓണപ്പാട്ടുകള്‍, ഓണക്കളികള്‍്, മാവേലിതമ്പുരാന്റെ എഴുന്നള്ളത്ത്, തിരുവാതിര, നൃത്തം, മിമിക്‌സ്, കഥാപ്രസംഗം, വില്ലടിച്ചാന്‍പാട്ട്, നാടന്‍പാട്ട്, കൊയ്ത്തുപാട്ട് തുടങ്ങിയവ കലാപരിപാടിയുടെ ഇനങ്ങളാണ്.

ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന മലയാള ഗദ്യപദ്യസാഹിത്യകാരന്മാരുമായും എഴുത്തുകാരുമായി ഹ്രസ്വമായ അഭിമുഖങ്ങള്‍, റൗണ്ട് ടേബിള്‍ സംഭാഷണങ്ങള്‍, ഈ സമ്മേളനത്തിന്റെ ഭാഗമായിരിക്കും. അതിനായി  ഓരോരുത്തരേയും പ്രത്യേകമായി ക്ഷണിക്കാന്‍ പറ്റിയിട്ടില്ല. ഈ പത്രകുറിപ്പ് അവര്‍ക്കുള്ള പ്രത്യേക ക്ഷണകത്തായി കണക്കാക്കണമെന്ന് അപേക്ഷിക്കുന്നു. ഏതാണ്ട് ഏഴ് മണി—ക്കൂര്‍ വരെ നീണ്ടുപോകുന്ന ഓപ്പണ്‍ ഫോറമഹോത്സവമായതിനാല്‍ പരിപാടികള്‍ക്കിടയില്‍ കൊടുക്കുന്ന അറിയിപ്പുകളും, അനൗണ്‍സുമെന്റുകളും ശ്രദ്ധിക്കാന്‍ പങ്കെടുക്കുന്നവരും, പ്രേക്ഷകരും കാണികളും ബാധ്യസ്ഥരാണ്. വൈവിധ്യമേറിയ കലാപരിപാടികളുടെ, ഭാഗമായിട്ടായിരിക്കും, അഭിമുഖങ്ങളും ആഗതരാകുന്ന വിവിധ വ്യക്തികളു ൈഅഭിപ്രായങ്ങളും ഓണസന്ദേശങ്ങളും എന്നോര്‍ക്കുക.

കേരളാ ഡിബേറ്റുഫോറം ഒരു സംവാദവേദി കൂടി ആയതിനാല്‍ ഓണസങ്കല്‍പ്പങ്ങളെപറ്റിയുള്ള വൈവിധ്യമേറിയ അഭിപ്രായങ്ങള്‍, ഓണം അന്നും ഇന്നും, പ്രവാസിമലയാളികളുടെ ഓണം, മലയാളിയെ ഓണം മറക്കുമോ അതോ മലയാളി ഓണം മറക്കുമോ? തുടങ്ങിയ വിഷയങ്ങളെ പറ്റി വളരെ  ഹ്രസ്വമായി സമയപരിധിയ്ക്കുള്ളില്‍ നിന്നു പ്രതികരിക്കാന്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരമുണ്ടായിരിക്കും. അന്നു തന്നെ കേരളാ ലിറ്ററി ഫോറം യു.എസ്.എയുടെ ഉദ്ഘാടനം വരുന്ന പൊതുജനങ്ങള്‍ നിര്‍വഹിക്കുന്നതാണ്. കേരളാ ഡിബേറ്റ് ഫോറത്തിനോ, കേരളാ ലിറ്റററി ഫോറത്തിനോ പ്രത്യേക ഭാരവാഹികള്‍ ഇല്ലാ. ഉള്ളത് ചെറുതോ വലുതോ ആയ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ തയ്യാറുള്ളവരോ, സഹകരിക്കാന്‍ തയ്യാറുള്ളവരോആയ വൃക്തികള്‍ മാത്രമാണ്. ഈ വെര്‍ച്വല്‍ “സൂം’ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ സദാസമയവും അവരുടെ ഓഡിയോ (മൈക്രോഫോണ്‍) മ്യൂട്ടില്‍ വയ്‌ക്കേണ്ടതാണ്. നിങ്ങളുടെ പേരു വിളിച്ചാലുടനെ അണ്‍മ്യൂട്ട് ചെയ്ത് പരിപാടികള്‍ അവതരിപ്പിക്കുക. എന്നാല്‍ സദാസമയവും വീഡിയോ ഓണ്‍ ചെയ്തു വക്കുന്നതായിരിക്കും ഉചിതം. ഒരിടത്തു നിന്ന് ഒന്നില്‍ കൂടുതല്‍ ഡിവയിസുകള്‍ ഉപയോഗിക്കാനിടയായാല്‍ അതു രണ്ടുമുറികളിലായി അകലത്തില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക. ഒപ്പം ഓഡിയോ മ്യൂട്ടിലും ഇടുക. ഓണസദ്യ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവരവരുടെ വീട്ടില്‍ കഴിയ്ക്കണമെന്ന വസ്തുത ഓര്‍മ്മിപ്പിക്കേണ്ട ആവശ്യമില്ലല്ലോ.

ദയവായി ശ്രദ്ധിക്കുക: പങ്കെടുക്കുന്നവരുടെ ഫോണിലോ, കമ്പ്യൂട്ടറിലോ ഡിവയി
സിലൊ നിങ്ങളുടെ പേര് രേഖപ്പെടുത്തുക. അതുനോക്കിയാണ് ഞങ്ങള്‍ വിളിക്കുക. സദാസമയവും ഓഡിയോ (മൈക്രോ ഫോണ്‍) മ്യൂട്ടില്‍ വക്കുക. പേരു വിളിക്കുമ്പോള്‍ തല്‍ക്ഷണം അണ്‍മ്യൂട്ട് ചെയ്ത് പരിപാടി അവതരിപ്പിക്കുക. സംസാരിക്കുക. ഓണമഹോത്സവത്തിലേക്ക് എല്ലാവര്‍ക്കും ബഹുമാനത്തോടെ സഹര്‍ഷം സ്വാഗതം. ഞങ്ങളുടെ പോരായ്മകള്‍ ക്ഷമിക്കുക.

ഈ ഓപ്പണ്‍ ഫോറം യോഗഓണമഹോത്സവ പരിപാടികള്‍ തല്‍സമയം ഫെയ്‌സ്ബുക്ക്, യൂ ട്യൂബ് മീഡിയകളില്‍ ലൈവായി ദര്‍ശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയയ്ക്കും ഭാഗികമായിട്ടോ മുഴുവന്‍ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ്  ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബര്‍ 4ന് ശനിയാഴ്ച രാവിലെ 11 മണി മുതല്‍ നടത്തുന്നു. “സൂം’ (ന്യൂയോര്‍ക്ക് ടൈം)-ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം)ആയിരിക്കും മീറ്റിങ്ങു തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് 11 എ.എം.എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍ (സൂം) മീറ്റിങ്ങില്‍ പ്രവേശിക്കാവുന്നതാണ്. കേരളത്തില്‍ നിന്നും യോഗത്തില്‍ സംബന്ധിക്കുന്നവരുടെ തീയതിയും സമയവും പ്രത്യേകം ശ്രദ്ധിക്കുക.അതു സെപ്റ്റംബര്‍ 4ന് ശനിയാഴ്ച, ഃ.30 പി.എം.(വൈകുന്നേരം)ആണ്്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:

എ.സി. ജോര്‍ജ്ജ് : 281-741-9465, സണ്ണി വള്ളിക്കളം : 847-722-7598, തോമസ് ഒലിയാല്‍കുന്നേല്‍ 713-679-9950, സജി കരിമ്പന്നൂര്‍ : 813-401-4178, തോമസ് കൂവള്ളൂര്‍ : 914-409-5772,കുഞ്ഞമ്മ മാതൃു : 281-741-8522,ജോര്‍ജ് പാടിയേടം : 914-419-2395
ഫെയ്‌സുബുക്കില്‍ തല്‍സമയം കാണാന്‍തിരയുക: Kerala Debate Forum USA

ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെകൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി,  തുടര്‍ന്ന് പാസ് വേഡ് കൊടുത്തു കയറുക.

Date & Time: September 4, Saturday11AM (Eastern Time – New York Time)
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

LEAVE A REPLY

Please enter your comment!
Please enter your name here