അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ പ്രതിനിധി വ്യവസായ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തി. അല ദേശീയ എക്സിക്യുട്ടിവ് അംഗം റീന ബാബുവാണ്  പി രാജീവിനെ സന്ദർശിച്ചത്. അലയുമായുള്ള കൂടിക്കാഴ്ചക്ക് അദ്ദേഹം പ്രത്യേകം സമയം അനുവദിച്ചിരുന്നു. വ്യവസായ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് അല കുടുംബത്തിന്റെ അഭിനന്ദനം റീന ബാബു
പി രാജീവിനെ അറിയിച്ചു. രണ്ടായിരത്തി പതിമൂന്നിലെ അലയുടെ രൂപീകരണത്തിനും  തുടർന്നുള്ള  എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ നൽകിയ വ്യക്തിയാണ് പി രാജീവ് . മഹാമാരിയുടെ കാലത്ത് കേരളത്തെ സഹായിക്കാൻ അലയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ  പി രാജീവ് അഭിനന്ദിച്ചു. നിലവിൽ അല നടത്തുന്ന സന്നദ്ധപ്രവർത്തനങ്ങൾക്കും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികൾക്കും സഹകരണം നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് അലക്ക് ലഭിക്കുന്ന പ്രോൽസാഹനത്തിനും പിന്തുണക്കും അല കുടുംബം മന്ത്രിയോട് നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here