പി പി ചെറിയാന്‍

ഡാളസ്: 2016 ഡിസംബര്‍ 15ന് നോര്‍ത്ത് ഫോര്‍ട്ട് വര്‍ത്തിലെ വീട്ടില്‍ വെച്ചു ഭാര്യയേയും മൂന്നുമാസമുള്ള മകനേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. നവംബര്‍ 4നായിരുന്നു ക്രേഗ് വന്‍ഡിവേഗി (40)നെയാണ് പരോളിനു പോലും അര്‍ഹതയില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഭാര്യ ഷാനയെ കഴുത്തറുത്ത നിലയില്‍ ബഡ്ഡിലും, തൊട്ടടുത്ത തൊട്ടിലില്‍ കുട്ടിയേയും പോലീസ് കണഅത്തി. സംഭവത്തിനുശേഷം 911 വിളിച്ചു ക്രേഗ് തന്നെയാണ് ഭാര്യയേയും മകനേയും വീട്ടില്‍ അതിക്രമിച്ചു കയറിയതോടെ വധിച്ചുവെന്ന് അറിയിച്ചത്. വീട്ടിനകത്തു കളവു നടന്നതുപോലെയുളള പ്രതീതിയായിരുന്നു. പല ഷെല്‍ഫുകളും തുറന്നും, ചിലതില്‍ നിന്നും സാധനങ്ങള്‍ പുറത്തേക്കു വലിച്ചിട്ട രീതിയിലായിരുന്നു.

ഞാന്‍ ജോലിക്ക് പോകുമ്പോള്‍ ഭാര്യ വീട്ടിനകത്തുണ്ടായിരുന്നുവെന്നും, ആരോടോ ഫോണ്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പോലീസിനെ അറിയിച്ചു. അന്വേഷണത്തില്‍ പറഞ്ഞതെല്ലാം കളവാണെന്ന് പോലീസ് കണ്ടെത്തി.70,000 ഡോളറിന്റെ ലൈഫ് ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനാണ് പ്രതി തന്നെ കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.

കൊലപാതകത്തിനുശേഷം ഒരാഴ്ച കഴിഞ്ഞാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്ക് വധശിക്ഷ വേണമെന്ന പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നില്ല. കവര്‍ച്ചക്കാരനാണ് കൊലനടത്തിയതെങ്കില്‍ എ്ന്തിനാണ് മൂന്നുമാസം പ്രായമുള്ള കുട്ടിയെ വധിക്കുന്നതെന്ന് കോടതി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here