ന്യൂയോര്‍ക്ക് സിറ്റിയുടെ പോലീസ് കമ്മീഷണറായി ആഫ്രിക്കന്‍ അമേരിക്കന്‍ വനിത. കീചന്റ് സ്യുവല്‍ എന്ന 49കാരിയാണ് പോലീസ് കമ്മീഷണറാകുന്നത്. ഇതാദ്യമായാണ് പോലീസ് കമ്മീഷണറായി ഒരു കറുത്ത വനിതയെ നിയമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പോലീസ് സേനയുടെ കമാന്‍ഡറായി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വനിത നിയമിതയാകുന്നത് ചരിത്രപരമാണ്.

നാസോ കൗണ്ടി പോലീസില്‍ ചീഫ് ഓഫ് ഡിറ്റക്ടീവ്‌സ് ആണ് നിലവില്‍ കീചന്റ് സ്യുവല്‍. നഗരത്തിലെ ആദ്യ വനിതാ പോലീസ് കമ്മീഷണറുമായിരിക്കും സ്യുവല്‍. രാജ്യത്തുടനീളമുള്ള പ്രധാന പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നുമുള്ള അപേക്ഷകരില്‍ നിന്നാണ് സ്യുവലിനെ തിരഞ്ഞെടുത്തത്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ 176 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ കമ്മീഷണറെ നിയമിക്കുമെന്ന് നിയുക്ത മേയര്‍ എറിക് ആഡംസ് മാസങ്ങള്‍ക്ക് മുന്‍പേ സൂചന നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here