ന്യൂജേഴ്‌സി: ന്യൂജേ­ഴ്‌സി­യില്‍ ചാറ്റിം­ഗി­ലൂടെ കെണി­യി­ല­ക­പ്പെട്ട് ജയി­ലില്‍ വിധി­യും­കാത്ത് ഏറെ­ക്കുറെ രണ്ടു വര്‍ഷ­ത്തോ­ള­മായി കഴി­ഞ്ഞു­കൂ­ടുന്ന മല­യാളി യുവാ­വിനെ ചില­രെ­ങ്കിലും ഓര്‍ക്കു­മെന്നു കരു­തു­ന്നു. മാന­ഹാനി ഭയന്ന് പേര് വെളി­പ്പെ­ടു­ത്താന്‍ മടി­ക്കുന്ന ആ ചെറു­പ്പ­ക്കാ­രന്റെ വിധിദിവസം യേശുക്രി­സ്തു­വിനെ വിധി­ക്കുന്ന ദിവ­സം­തന്നെ ആയതും എന്തോ ദൈവ­കൃ­പ­യെന്നു വേണം വിശ്വ­സി­ക്കാന്‍.

ലോക­മെ­മ്പാ­ടു­മുള്ള ക്രിസ്ത്യാ­നി­കള്‍ വിശുദ്ധ വാര­മായി ആഘോ­ഷി­ക്കുന്ന ഈ അവ­സ­ര­ത്തില്‍ കഴിഞ്ഞ രണ്ടു­വര്‍ഷ­ത്തോ­ള­മായി നീതി­ക്കു­വേണ്ടി ജയി­ല­റ­യ്ക്കു­ള്ളില്‍ കഴി­ഞ്ഞു­കൂ­ടുന്ന ആ ചെറു­പ്പ­ക്കാ­രനെ ഓര്‍ത്ത് അല്‍പ­നി­മിഷം ധ്യാനി­ക്കുന്നത് നന്നാ­യി­രി­ക്കും. രണ്ടാ­യിരം വര്‍ഷ­ങ്ങള്‍ക്കു­മുമ്പ് അധി­കാ­രി­ക­ളുടെ മുന്നില്‍ സത്യം തുറന്നു പറ­ഞ്ഞ­തൊ­ഴികെ യാതൊരു തെറ്റും ചെയ്യാത്ത യേശു­ക്രി­സ്തു­വിനെ കുരി­ശി­ലേ­റ്റാന്‍ വിധിച്ച ആ നിയ­മ­സം­വി­ധാനം തന്നെ­യാണ് ഇന്നും ലോകത്തില്‍ മിക്ക­യി­ടത്തും, പ്രത്യേ­കിച്ച് അമേ­രി­ക്ക­യില്‍ തുടര്‍ന്നു­കൊ­ണ്ടു­പോ­രു­ന്നത് എന്ന സത്യം ഇവിടെ ഓര്‍മ്മി­ക്കു­ന്നതു കൊള്ളാം.

ലോക­പ്ര­ശ­സ്ത­മായ ടാറ്റാ കണ്‍സള്‍ട്ടന്‍സി (ടി.­സി.­എ­സ്) എന്ന കമ്പനി ഇന്ത്യ­യില്‍ നിന്നും എച്ച് 1 ബി വിസ­യില്‍ കൊണ്ടു­വന്ന് ന്യൂജേ­ഴ്‌സി­യില്‍ എത്തി­ച്ചെ­ങ്കിലും അമേ­രി­ക്ക­യിലെ നിയ­മ­ങ്ങ­ളെ­പ്പറ്റി യാതൊ­രു­വിധ നിര്‍ദേ­ശ­ങ്ങളും കൊടു­ക്കു­ക­യു­ണ്ടാ­യില്ല എന്ന­താണ് ഇങ്ങ­നെ­യൊരു കെണിയില്‍ ആ ചെറു­പ്പ­ക്കാ­രനെ കൊ­ണ്ടെ­ത്തി­ച്ച­ത്. എന്നു­ത­ന്നെ­യല്ല ഈ ചെറു­പ്പ­ക്കാ­രനെ ജയിലില്‍ നിന്നും മോചി­പ്പി­ക്കാന്‍ ടി.­സി.­എസ് എന്ന വമ്പന്‍ കമ്പ­നിയോ, അതിന്റെ മേധാ­വി­കളോ തയാ­റാ­യില്ല എന്നുള്ളതാണ് സത്യം. നിയ­മ­പ്ര­കാരം ഒരാളെ തൊഴി­ലിനു കൊണ്ടു­വ­ന്നാല്‍ ആ ആളുടെ സംര­ക്ഷണം ഉറ­പ്പു­വ­രു­ത്തേ­ണ്ടത് ആളെ കൊണ്ടു­വന്ന കമ്പ­നി­യാ­യി­രി­ക്ക­ണം.

ഈ ലേഖ­കന്‍ ചെയര്‍മാ­നായി ചെയര്‍മാ­നായി പ്രവര്‍ത്തി­ക്കുന്ന ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.­എ­ഫ്.എ) എന്ന സംഘ­ട­ന­യിലെ ഏതാനും ചില മനു­ഷ്യ­സ്‌നേ­ഹി­ക­ളാണ് ഈ ചെറു­പ്പ­ക്കാ­രനെ എങ്ങ­നെ­യെ­ങ്കിലും സഹാ­യി­ക്കണം എന്ന ആശ­യ­വു­മായി ആദ്യം രംഗ­ത്തു­വ­ന്ന­ത്. അവ­രുടെ നിര­ന്ത­ര­മായ പരി­ശ്ര­മ­ഫല­മായി സാമാന്യം ഭേദ­പ്പെട്ട ഒരു വക്കീ­ലിനെ കണ്ടു­പി­ടി­ക്കു­കയും അങ്ങനെ ആ ചെറു­പ്പ­ക്കാ­രനെ കണ്ടു­പി­ടി­ക്കാ­നുള്ള ശ്രമം ആരം­ഭി­ക്കു­കയും ചെയ്തി­രു­ന്നു.

സമൂ­ഹ­ത്തിലെ പല ഉന്ന­ത­ന്മാരും ജെ.­എ­ഫ്.­എ­യുടെ പ്രവര്‍ത്ത­ന­ങ്ങളെ അതി­നി­ശി­ത­മായി വിമര്‍ശി­ക്കാ­തെ­യു­മി­രു­ന്നി­ല്ല. “വെറുതെ തൊഴി­ലി­ല്ലാത്ത കുറെ­യെണ്ണം നട­ക്കുന്നു’ എന്ന് ഒരു മാന്യന്‍ പര­സ്യ­മായി ഈ ലേഖ­കന്റെ മുഖ­ത്തു­നോക്കി പറ­ഞ്ഞതും ഓര്‍ക്കു­ന്നു. പക്ഷെ ഈ മാന്യ­ന്മാ­രേ­ക്കാള്‍ ഉത്ത­ര­വാ­ദ­പ്പെട്ട തൊഴി­ലില്‍ പ്രവര്‍ത്തി­ക്കു­ന്ന­വ­രാണ് ജെ.­എ­ഫ്.­എ­യില്‍ ഉള്ള­വര്‍ എന്നു­ള്ളത് ഈ വേള­യില്‍ വായ­ന­ക്കാ­രുടെ അറി­വി­ലേക്ക് പറ­യാന്‍ ആഗ്ര­ഹി­ക്കു­ന്നു.

ജെ.­എ­ഫ്.എ പ്രവര്‍ത്ത­ക­രുടെ നിര­ന്തര പരി­ശ്ര­മ­ഫ­ല­മായി ന്യൂജേ­ഴ്‌സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാ­നിയ തുട­ങ്ങിയ സ്റ്റേറ്റു­ക­ളില്‍ വിവിധ മേഖ­ല­ക­ളില്‍ പ്രവര്‍ത്തി­ക്കുന്ന നിര­വധി സാമൂ­ഹ്യ­പ്ര­വര്‍ത്ത­ക­രേയും മനു­ഷ്യ­സ്‌നേ­ഹി­കളേയും ഈ ചെറു­പ്പ­ക്കാ­രന്റെ മോച­ന­ത്തി­നു­വേണ്ടി സംഘ­ടി­പ്പി­ക്കു­ന്ന­തിനും മുമ്പോട്ടു കൊണ്ടു­വ­രു­ന്ന­തിനും കഴിഞ്ഞു എന്നു­ള്ളത് വലിയ കാര്യ­മാ­ണ്. ഫോമ, ഫൊക്ക­ന, വേള്‍ഡ് മല­യാളി കൗണ്‍സില്‍, മഞ്ച്, കാഞ്ച് തുടങ്ങി നിര­വധി സംഘ­ടനാ നേതാ­ക്കളും ഈ ചെറു­പ്പ­ക്കാ­രനെ ജയില്‍ മോചി­ത­നാ­ക്കാന്‍ മുന്നോട്ടു വന്നു­ക­ഴി­ഞ്ഞു.

മാര്‍ച്ച് 24­-ന് രാവിലെ 9 മണിക്ക് ന്യൂജേ­ഴ്‌സി­യിലെ പസ്സാ­യിക് സുപ്പീ­രി­യര്‍ കോര്‍ട്ടില്‍ റൂം നമ്പര്‍ എന്‍ 422­-ല്‍ ജഡ്ജി സ്‌കോട്ട് ബന്നി­യന്‍ എന്ന വിധി­കര്‍ത്താ­വിന്റെ മുന്നില്‍ ഈ ചെറു­പ്പ­ക്കാ­രനെ ഹാജ­രാ­ക്കും. അവി­ടെ­വെ­ച്ചാ­യി­രിക്കും ഈ ചെറു­പ്പ­ക്കാ­രന്റെ വിധി പ്രസ്താ­വി­ക്കു­ന്ന­ത്. സാധി­ക്കു­ന്നി­ട­ത്തോളം മല­യാ­ളി­കള്‍ അന്നേ­ദി­വസം കോട­തി­യി­ലെത്തി അമേ­രി­ക്ക­യില്‍ ആരോ­രു­മി­ല്ലാത്ത ഈ ചെറു­പ്പ­ക്കാ­ര­നോ­ടും, അയാ­ളുടെ നാട്ടി­ലുള്ള വൃദ്ധ മാതാ­പി­താ­ക്ക­ളോടും ഐക്യ­ദാര്‍ഢ്യം പ്രഖ്യാ­പി­ക്ക­ണ­മെന്നു “ശബ്ദ­മി­ല്ലാ­വ­രുടെ ശബ്ദം’ എന്ന പേരില്‍ അറി­യ­പ്പെ­ടുന്ന ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.­എ­ഫ്.­എ) എന്ന സംഘ­ട­ന­യ്ക്കു­വേണ്ടി വിനീത­മായി അപേ­ക്ഷി­ക്കു­ന്നു. ജന­ങ്ങള്‍ മുന്നി­ട്ടി­റ­ങ്ങി­യാല്‍ അറ്റോര്‍ണി­മാര്‍ പോലും നോക്കി­യാല്‍ നട­ക്കാത്ത കാര്യ­ങ്ങള്‍ സാധി­ച്ചെ­ടു­ക്കാന്‍ കഴിയും എന്ന് ജെ.­എ­ഫ്.എ ഇതി­നോ­ടകം പരീ­ക്ഷി­ച്ച­റിഞ്ഞു കഴി­ഞ്ഞു. ഈ ചെറു­പ്പ­ക്കാ­രന്റെ മേല്‍ കരു­ണ­കാ­ണി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ട് നിര­വധി മല­യാളി നേതാ­ക്ക­ന്മാര്‍ ഇതി­നോ­ടകം ജഡ്ജിക്ക് കത്തു­കള്‍ അയ­ച്ചു­ക­ഴി­ഞ്ഞു.

ഈ ചെറു­പ്പ­ക്കാ­രന്റെ കേസ് കൈകാര്യം ചെയ്യാന്‍ തെര­ഞ്ഞെ­ടു­ത്തി­രി­ക്കുന്ന വക്കീ­ലിന്റെ പേര് മൈക്കിള്‍ കാരക്ട എന്ന­താ­ണ്. ഇദ്ദേഹം പറ­ഞ്ഞ­ത­നു­സ­രിച്ച് രാവിലെ 11 മണിക്ക് മുമ്പ് കോടതി നട­പ­ടി­കള്‍ തീരും എന്നാ­ണ്.

യേശു­ക്രി­സ്തു­വിന്റെ പെസഹാ തിരു­നാള്‍ ആഘോ­ഷി­ക്കുന്ന മാര്‍ച്ച് 24­-ന് ആയ­തി­നാല്‍ യേശു നമ്മെ പഠി­പ്പിച്ച അവ­സാന വിധി­യെ­പ്പ­റ്റി­യുള്ള ബൈബിള്‍ വച­ന­ങ്ങള്‍ ഈ അവ­സ­ര­ത്തില്‍ നാമോര്‍ത്ത് ചിന്തി­ക്കു­ന്നത് നന്നാ­യി­രി­ക്കും. അതിനു ബൈബിള്‍ മുഴു­വന്‍ തിര­യേണ്ട ആവ­ശ്യ­മി­ല്ല. മത്തായി എഴു­തിയ സുവി­ശേ­ഷ­ത്തില്‍ അദ്ധ്യായം 25­-ല്‍ 31 മുതല്‍ 46 വരെ­യുള്ള വാക്യ­ങ്ങള്‍ മാത്രം ഒന്നു ശ്രദ്ധ­യോടെ വായി­ച്ചാല്‍ മതി. ചുരു­ക്ക­ത്തില്‍ സ്വര്‍ഗ്ഗ­രാ­ജ്യ­ത്തേയ്ക്ക് പോകാന്‍ ആഗ്ര­ഹി­ക്കു­ന്ന­വര്‍ കാരാ­ഗ്ര­ഹ­ത്തില്‍ കഴി­യു­ന്ന­വരെ ഒന്നു കണ്ടാല്‍ മാത്രം മതി. അതാണ് ദൈവ­ത്തിന് ഏറ്റവും പ്രീതി­ക­രം.

അങ്ങനെ ആ പെസ­ഹാ­ദിനം നമു­ക്കെല്ലാം ദൈവ­ത്തി­ലേക്ക് അടു­ക്കാ­നുള്ള ഒന്നാ­യി­ത്തീ­രട്ടെ എന്ന പ്രാര്‍ത്ഥ­ന­യോടെ സാധി­ക്കു­ന്ന­വ­രെല്ലാം ന്യൂജേ­ഴ്‌സി­യിലെ പാറ്റേ­ഴ്‌സ­ണി­ലുള്ള പസാ­യിക് സുപ്പീ­രി­യര്‍ കോര്‍ട്ടി­ലേക്ക് ക്ഷണി­ക്കു­ന്നു.

Adress: Passaic Superior Court, Court Room N 422, 77 Hamilton Street, Paterson, NJ 07505.

Judge Name: Hon. Scott Bennion, J.S.C

കാറു­ക­ളില്‍ വരു­ന്ന­വര്‍ക്ക് മീറ്റര്‍ പാര്‍ക്കിംഗ് ഉണ്ടാ­യി­രി­ക്കു­ന്ന­താ­ണ്.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: അനില്‍ പുത്തന്‍ചിറ (732 319 6001), തോമസ് കൂവ­ള്ളൂര്‍ (914 409 5772), അനി­യന്‍ ജോര്‍ജ് (908 337 1289), ഷാജി വര്‍ഗീസ് (862 812 4371).

തോമസ് കൂവ­ള്ളൂര്‍ (ചെ­യര്‍മാന്‍, ജെ.­എ­ഫ്.­എ).

LEAVE A REPLY

Please enter your comment!
Please enter your name here