(എം എ സി എഫ് ന്യൂസ് ടീം)

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളീ അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ 2022 വർഷത്തെ പ്രവർത്തനോത്ഘാടനം ഇന്ന് (മാർച്ച് 26 ) വൈകുന്നേരം റ്റാമ്പായിലെ വാൽറിക്കോയിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം തീർത്തും സൗജന്യമാണ്. മലയാള സിനിമാ സീരിയൽ നടി അർച്ചന സുശീലൻ മുഖ്യാതിഥിയായിരിക്കും അർച്ചന അവതരിപ്പിക്കുന്ന ഡാൻസുകൾ പരിപാടിയുടെ തിളക്കം വർധിപ്പിക്കും. എട്ടോളം ടീമുകൾ മാറ്റുരയ്ക്കുന്ന ഫാഷൻ ഷോയാണ് മറ്റൊരു മുഖ്യ ആകർഷണം. ഭക്ഷണത്തിനായുള്ള  ഫുഡ് ബൂത്തുകൾ ഹാളിൽ ഒരുക്കിയിട്ടുണ്ട്. റ്റാമ്പായിലും പരിസരങ്ങളിലുമുള്ള എല്ലാ ബഹുജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ ബാബു തോമസ് (പ്രസിഡന്റ് ) 813 838 5462 , ലക്ഷ്മി രാജേശ്വരി (സെക്രട്ടറി ) 732 325 8861 , റ്റി ഉണ്ണികൃഷ്ണൻ (ട്രസ്റ്റീ ബോർഡ് ചെയർപേഴ്സൺ) 813 334 0123 എന്നിവരെ വിളിക്കുക.  

LEAVE A REPLY

Please enter your comment!
Please enter your name here