ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ധന വില കൂടുന്നത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 108 രൂപ 21 പൈസയും, ഡീസലിന് 95 രൂപ 38 പൈസയുമാണ് ഇന്നത്തെ വില. ആറ് ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് നാല് രൂപയിലധികവും ഡീസലിന് മൂന്ന് രൂപ തൊണ്ണൂറ്റിയാറ് പൈസയുമാണ് വർദ്ധിപ്പിച്ചത്.

ഇന്നലെ ഡീസൽ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയും കൂട്ടിയിരുന്നു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർദ്ധന പുനരാരംഭിച്ചത്. വരും ദിവസങ്ങളിലും വില വർദ്ധിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here