പി. ഡി. ജോർജ് നടവയൽ

നാഷ്വിൽ: ലാനയുടെ രജത ജൂബിലി ആഘോഷങ്ങളിലെ, സാഹിത്യോത്സവ പരമ്പരയ്ക്ക്, സംസ്കൃത സർവകലാശാലാ പ്രോവൈസ്ചാൻസിലർ ഡോ. കെ എസ് രവികുമാറിൻ്റെ പ്രഭാഷണത്തോടെ,  ഏപ്രിൽ 16 ശനിയാഴ്ച്ച,  രാവിലെ 10  മണിക്ക് (സെൻട്രൽ സ്റ്റാൻഡേഡ് ടൈം) ആരംഭം കുറിക്കും. “സമകാല മലയാള കഥ” എന്ന വിഷയത്തിൽക്കുറിച്ചാണ് പ്രഭാഷണം. സാഹിത്യ സംവാദവുമുണ്ടാകും. സൂം ഐ ഡി: 87481654203

ഡോ. കെ എസ് രവികുമാർ

 

സാഹിത്യ നിരൂപകനും ഗ്രന്ഥകാരനുമായ ഡോ. കെ എസ് രവികുമാർ 1983 മുതൽ പന്തളം,  നിലമേൽ എൻ.എസ്.എസ് കോളേജുകളിലും തിരുവനന്തപുരം മഹത്മാഗാന്ധി കോളേജിലും അധ്യാപകനായിരുന്നു. 2010 മുതല്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയില്‍ മലയാളവിഭാഗം പ്രൊഫസറും വകുപ്പുമേധാവിയുമായി പ്രവർത്തിച്ചു. ഇപ്പോൾ സംസ്കൃത സർവകലാശാലയുടെ പ്രോവൈസ്ചാൻസിലർ.

ചെറുകഥ- വാക്കും വഴിയും, കഥയും ഭാവുകത്വപരിണാമവും, ആഖ്യാനത്തിന്റെ അടരുകള്‍, കഥയുടെ കഥ, ആധുനികതയുടെ അപാവരണങ്ങള്‍, കഥയുടെ വാര്‍ഷികവലയങ്ങള്‍ (സാഹിത്യനിരൂപണം), 100 വര്‍ഷം 100 കഥ (ആമുഖപഠനം), ജാതക കഥകള്‍, ഹിതോപദേശ കഥകള്‍ (പുനരാഖ്യാനം) എന്നിവയാണ് കൃതികള്‍. കടമ്മനിട്ടക്കവിത, ബഷീറിന്റെ നൂറ്റാണ്ട്, കെ സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണകൃതികള്‍, നവോത്ഥാനകഥകള്‍, ആദ്യകാലകഥകള്‍ എന്നിവ എഡിറ്റുചെയ്തു.കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാരതീയ സാഹിത്യശില്പികൾ പരമ്പരയിൽ വിലാസിനി, തകഴി എന്നീ മോണോഗ്രാഫുകളും കേരള സർവകലാശാലയുടെ മലയാള സാഹിത്യനായകന്മാർ പരമ്പരയിൽ ‘കാരൂർ’ എന്ന പുസ്തകവും  പുറത്തുവന്നു.കേന്ദ്രസാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലും മലയാളം ഉപദേശകസമിതിയിലും അംഗമായിരുന്നു. സാഹിത്യനിരൂപണത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി തായാട്ട് അവാര്‍ഡ്, ഡോ. സി പി മേനോന്‍ സ്മാരക പുരസ്‌കാരം, ടി എം ചുമ്മാര്‍ സ്മാരക സുവര്‍ണ്ണ കൈരളി പുരസ്‌കാരം,നരേന്ദ്രപ്രസാദ് സ്മാരക സാഹിത്യനിരൂപണ പുരസ്കാരം, ഫാദര്‍ ഏബ്രഹം വടക്കേല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here