മൊയ്തീന്‍ പുത്തന്‍‌ചിറ

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ (സി.ഡി.എം.എ) വാര്‍ഷിക പിക്നിക് ക്രമീകരണങ്ങള്‍ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വന്‍ വിജയമായി.

ജൂണ്‍ 25 ശനിയാഴ്ച നിസ്കയൂന കമ്മ്യൂണിറ്റി സെന്റര്‍/പാര്‍ക്കില്‍ വെച്ചായിരുന്നു പിക്നിക്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന പിക്നിക് അസ്സോസിയേഷന്റെ പുതിയ കമ്മിറ്റിയാണ് സംഘടിപ്പിച്ചത്. പ്രസിഡന്റ് വര്‍ഗീസ് സക്കറിയ (സുനില്‍) യുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളും അവര്‍ക്ക് സഹായികളായി സന്നദ്ധ സേവകരും ഈ പിക്നിക് ഒരു വന്‍ വിജയമാക്കിത്തീര്‍ത്തു.

കോവിഡ് മഹാമാരിക്കു ശേഷമുള്ള ആദ്യത്തെ ഒത്തുചേരല്‍ ആയതുകൊണ്ട് നിരവധി പേരാണ് രാവിലെ 11 മണി മുതല്‍ ആരംഭിച്ച പിക്നിക്കില്‍ പങ്കെടുക്കാന്‍ കുടുംബ സമേതം എത്തിയത്. ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലെ മലയാളികളും പുതുതായി ഈ പ്രദേശത്തേക്ക് കുടിയേറിയവരുമായി പരിചയപ്പെടാനും സൗഹൃദം പുതുക്കാനുമുള്ള ഒരു വേദിയുമായി ഈ പിക്നിക്.

സാധാരണ പികിനിക് വിഭവങ്ങള്‍ക്കു പുറമെ വൈവിധ്യമാർന്ന ഭക്ഷണക്രമീകരണങ്ങള്‍ ഏറെ ശ്രദ്ധേയമായി. നാടന്‍ തട്ടുകടയായിരുന്നു കൂടുതല്‍ ആകര്‍ഷകമായത്. മസാല ദോശയും, പൊറോട്ട, ബീഫ്, ഓം‌ലറ്റ് എന്നു കുലുക്കി സര്‍ബ്ബത്ത് വരെ തട്ടുകടയില്‍ ലഭ്യമായിരുന്നു.

കുട്ടികള്‍ക്കും, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ കായിക വിനോദങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എല്ലാവരും ഉത്സാഹപൂര്‍‌വ്വം അവയിലെല്ലാം പങ്കെടുക്കുകയും ചെയ്തു. കൂടാതെ, തള്ളക്കോഴിയും കോഴിക്കുഞ്ഞുങ്ങളും, ആട് ആട്ടിന്‍കുട്ടികള്‍ മുതലായവ കൊച്ചുകുട്ടികളില്‍ കൗതുകമുണര്‍ത്തി. അവയെ തൊട്ടും തലോടിയും താലോലിച്ചും കുട്ടികള്‍ സ്വയം ആഹ്ലാദിച്ചു. കുതിര സവാരിയും അവര്‍ ആസ്വദിച്ചു.

www.cdmany.org

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here