ഡാളസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് (KAD) അംഗത്വ സമാഹരണ പ്രചാരണം തുടരുന്നു. പുതിയ അംഗങ്ങള്‍ കടന്നുവരുന്നതിനായി അസോസിയേഷന്‍ എല്ലാവര്‍ഷവും അംഗത്വസമാഹരണ പ്രചാരണം നടത്തിവരാറുണ്ട്. മലയാളികളായ എല്ലാവര്‍ക്കും സമ്മേളിക്കാനും, കലാ-സാഹിത്യ-സാംസ്കാരിക മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ഒരു വേദികൂടിയാണ് KAD.

ആയിരത്തിലധികം അംഗങ്ങളുള്ള KAD അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സംഘാടക ശേഷിയുള്ള സുശക്തമായ സംഘടനയാണ്. വാര്‍ഷിക അംഗത്വ സംഖ്യ കേവലം 25 ഡോളര്‍ ആണ്. KAD അംഗങ്ങളാകുന്നവര്‍ക്ക് സംഘടന അണിയിച്ചൊരുക്കുന്ന കലാ-സാഹിത്യ-സാംസ്കാരിക പരിപാടികള്‍ക്കും, കായിക വിനോദ പരിപാടികള്‍ക്കും സൗജന്യ പ്രവേശനം സാധ്യമാകുന്നതുമാണ്.

KAD വരും വര്‍ഷങ്ങളില്‍ അംഗങ്ങളായി മാറുവാനും നിങ്ങളെ സാന്നിധ്യ സഹായ സഹകരണങ്ങളോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പൂര്‍വ്വാധികം വിജയിപ്പിക്കാനും അഭ്യര്‍ത്ഥിക്കുന്നു.

ബന്ധപ്പെടുക: റോയി കൊടുവത്ത് (സെക്രട്ടറി) 972 569 7165, പ്രദീപ് നാഗനൂലില്‍ (മെമ്പര്‍ഷിപ്പ് ഡയറക്ടര്‍) 973 580 8784.

LEAVE A REPLY

Please enter your comment!
Please enter your name here