ന്യൂയോർക്ക് ∙ ഏപ്രിൽ 19 ന് നടക്കുന്ന ന്യൂയോർക്ക് പ്രൈമറിയിൽ റിപ്പബ്ലി‌ക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംമ്പിന് വോട്ട് നൽകുമെന്ന് ന്യൂയോർക്ക് മുൻ മേയർ റൂഡി ഗിലാനിയുടെ വക്താവ് ജെയ്ക്ക് മെൻഞ്ചസ് അറിയിച്ചു. ന്യൂയോർക്കിൽ നിന്നുളള ട്രംമ്പിന് മുൻ മേയർ ഗിലാനിയുടെ പിന്തുണ വളരെ പ്രതീക്ഷകൾ നൽകുന്നുണ്ട്.

ചൊവ്വാഴ്ച വിസ് കോൺസിൽ നടന്ന പ്രൈമറിയിൽ ട്രംമ്പിന്റെ മുഖ്യ എതിരാളി ടെസ്ക്രൂസ് വൻ വിജയമാണ് നേടിയത്. പരാജയം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ട്രംമ്പിന്റെ മുന്നോട്ടുള കുതിപ്പിന് ഒരു തിരിച്ചടിയായി മാറി.

ന്യൂയോർക്ക് സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ ഉശിരൻ പ്രകടനം കാഴ്ചവെക്കുന്നതിന് ഡൊണാൾഡ് ട്രംമ്പിന് കഴിയുന്നില്ലെങ്കിൽ പ്രസിഡന്റ് സ്ഥാനാർ‍ത്ഥിത്വത്തിൽ നിന്നും പുറത്താകുമെന്ന് ഉറപ്പാണ്. ട്വിൻ ടവർ ആക്രമണം നടന്നപ്പോൾ ന്യൂയോർക്ക് ഗവർണ്ണറായിരുന്ന റൂഡികയുടെ സന്ദർഭോചിതമായ നടപടികൾ വളരെ പ്രശംസിക്കപ്പെട്ടിരുന്നു. ജനങ്ങൾ വളരെയധികം ബഹുമാനിച്ചിരുന്ന റൂഡിക 2008 ലെ റിപ്പബ്ലിക്കൻ നോമിനേഷനുവേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. ട്രംമ്പിന്റെ ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന റൂഡിയുടെ ഈ പ്രഖ്യാപനം ടെക്സാസ് സെനറ്റർ ടെഡ് ക്രൂസിന് കനത്ത പ്രഹരമായി. ന്യൂയോർക്കിൽ വിജയിച്ചാലും നോമിനേഷനാവശ്യമായി ഡെലിഗേറ്റുകളെ ട്രംമ്പിന് ലഭിക്കുന്നതിനുളള സാധ്യത വിരളമാണ്. 95 ഡെലിഗേറ്റുകളാണ് ന്യൂയോർക്ക് റിപ്പബ്ലിക്കൻ പാർട്ടിക്കുളളത്. 1237 ഡെലിഗേറ്റുകളാണ് നോമിനേഷൻ ലഭിക്കുന്നതിന് ആവശ്യമെങ്കിൽ ഇതുവരെ ട്രംമ്പിന് 743 പേരുടെ പിന്തുണമാത്രമാണ് ലഭിച്ചിട്ടുളളത്trump.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here